റാപ്പർ വേടനെ ഇന്ന് തൃശ്ശൂരിലെ ജ്വല്ലറിയിൽ എത്തിച്ച് തെളിവെടുക്കും; ചാലക്കുടി സ്വദേശിക്കായി തെരച്ചിൽ

Published : Apr 30, 2025, 06:11 AM IST
റാപ്പർ വേടനെ ഇന്ന് തൃശ്ശൂരിലെ ജ്വല്ലറിയിൽ എത്തിച്ച് തെളിവെടുക്കും; ചാലക്കുടി സ്വദേശിക്കായി തെരച്ചിൽ

Synopsis

തൃശ്ശൂരിലെ ജ്വല്ലറിയില്‍ വച്ചാണ് ഇത് രൂപ മാറ്റം വരുത്തി മാലയ്ക്കൊപ്പം ചേര്‍ത്തതെന്നും വേടന്‍ വനം വകുപ്പിനോട് പറഞ്ഞിട്ടുണ്ട്. 

കൊച്ചി: പുലിപ്പല്ല് കൈവശം വച്ചതിന് വനം വകുപ്പ് കസ്റ്റഡിയിൽ എടുത്ത റാപ്പർ വേടനെ ഇന്ന് തൃശ്ശൂരിലെ ജ്വല്ലറിയിൽ എത്തിച്ച് തെളിവെടുക്കും. ശ്രീലങ്കൻ വംശജനായ വിദേശപൗരനിൽ നിന്നാണ് തനിക്ക് പുലിപ്പല്ല് കിട്ടിയതെന്നാണ് വേടന്‍റെ മൊഴി. തൃശ്ശൂരിലെ ജ്വല്ലറിയില്‍ വച്ചാണ് ഇത് രൂപ മാറ്റം വരുത്തി മാലയ്ക്കൊപ്പം ചേര്‍ത്തതെന്നും വേടന്‍ വനം വകുപ്പിനോട് പറഞ്ഞിട്ടുണ്ട്. പുലിപ്പല്ല് സമ്മാനിച്ച രഞ്ജിത് കുമ്പിടിയുമായി ബന്ധപ്പെടാന്‍ വനംവകുപ്പ് ശ്രമം തുടരുകയാണ്. വേടനും സംഘത്തിനും കഞ്ചാവ് നല്‍കിയ ചാലക്കുടി സ്വദേശി ആഷിക്കിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. ജ്വല്ലറിയിലെ തെളിവെടുപ്പിന് ശേഷം പെരുമ്പാവൂർ കോടതിയിൽ വേടനെ ഹാജരാക്കും.

PREV
Read more Articles on
click me!

Recommended Stories

പി ടി കുഞ്ഞുമുഹമ്മദിന് എതിരായ പരാതി: പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ ഇന്ന് കോടതിയിൽ അപേക്ഷ നൽകും
കിഴക്കമ്പലത്ത് മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവം: സിപിഎം നേതാവ് ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു