സംസ്ഥാനത്തെ 63 ശതമാനം കുടുംബങ്ങൾക്കും റേഷൻ നൽകി, ഞായറാഴ്ചയും റേഷൻ കടകൾ തുറക്കും: ഭക്ഷ്യമന്ത്രി

By Web TeamFirst Published Apr 4, 2020, 8:00 PM IST
Highlights

റേഷൻ കടകളിൽ കൃത്യമായി സ്റ്റോക്ക് എത്തിക്കുന്നുണ്ട്. സാമൂഹിക അടുക്കളകൾക്ക് വേണ്ടി 91% അരിയും നൽകിയത് റേഷൻ കടകളിൽ നിന്നാണ്.

തിരുവനന്തപുരം: സംസ്ഥാനത്തെ 63% കുടുംബങ്ങൾക്ക് റേഷൻ വിതരണം ചെയ്തതായി ഭക്ഷ്യമന്ത്രി പി.തിലോത്തമൻ അറിയിച്ചു. ഇന്ന് ആകെ 12.5 ലക്ഷം കാർഡുകൾക്ക് വിതരണം ചെയ്തു. എല്ലാ വിഭാഗങ്ങൾക്കും സൗജന്യ റേഷൻ നൽകിയത് കേരളം മാത്രമാണെന്നും തിലോത്തമൻ പറഞ്ഞു. 

റേഷൻ കടകളിൽ കൃത്യമായി സ്റ്റോക്ക് എത്തിക്കുന്നുണ്ട്. സാമൂഹിക അടുക്കളകൾക്ക് വേണ്ടി 91% അരിയും നൽകിയത് റേഷൻ കടകളിൽ നിന്നാണ്. സൗജന്യ റേഷൻ വിതരണത്തിനായി സംസ്ഥാനത്തിന് ഒരു മാസം ചിലവാകുന്നത് 137 കോടി രൂപയാണ്. വാതിൽപ്പടി വിതരണത്തിൽ തൂക്കി കൊടുക്കൽ നിർബന്ധമാണെന്നും. ഈ ഞായറാഴ്ച റേഷൻ കടകൾ തുറക്കുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു. 

ധാന്യകിറ്റ് വിതരണം അടുത്ത ആഴ്ചയോടെ ആരംഭിക്കും.  നെടുമങ്ങാട് അരി റോഡില് കെട്ടിക്കിടന്ന സംഭവം നിർഭാഗ്യകരമാണ്. ഈ സമയത്ത് അത്തരം കാര്യങ്ങൾ പാടില്ല. കൂലിതർക്കം നടത്താനുള്ള സമയമല്ല ഇതൊന്നും. പ്രശ്നം പരിഹരിക്കാനായി കൂലി ഏകീകരണം ഉടനെ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

സൗജന്യ റേഷൻ വിതരണത്തിന് 137 കോടി രൂപ ചിലവുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇരുപതാം തീയതിൽ മുതൽ മുൻഗണനാ വിഭാഗങ്ങൾക്ക് കേന്ദ്രം നൽകുന്ന അഞ്ച് കിലോ അരിയും റേഷൻ കടകളിലൂടെ വിതരണം ചെയ്യും. 

click me!