പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രി മോ‍ർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലി കരണ്ടു

Published : Jun 16, 2021, 10:39 AM IST
പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രി മോ‍ർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലി കരണ്ടു

Synopsis

മൃതദേഹത്തിൻ്റെ മൂക്കും കവിളും എലി കടിച്ചു മുറിച്ച നിലയിലാണുള്ളത്. 

പാലക്കാട്: പട്ടാമ്പിയിൽ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് പരാതി. പട്ടാമ്പിയിലെ സേവന ആശുപത്രിക്കെതിരെയാണ് പരാതി. കഴിഞ്ഞ ദിവസം ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലി കരണ്ടതാണ് പ്രശ്നങ്ങൾക്ക് കാരണം. ഒറ്റപ്പാലം മനിശ്ശേരി കുന്നുംപുറം ലക്ഷം വീട് കോളനിയിൽ സുന്ദരി (65)യുടെ മൃതദേഹമാണ് എലി കരണ്ടത്. മൃതദേഹത്തിൻ്റെ മൂക്കും കവിളും എലി കടിച്ചു മുറിച്ച നിലയിലാണുള്ളത്. സംഭവത്തിൽ ആശുപത്രി അധികൃതർ കൃത്യമായ വിശദീകരണം നൽകിയില്ലെന്ന് സുന്ദരിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്നും ബന്ധുക്കൾ അറിയിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പഴയ നൂറ് രൂപ നോട്ട് നൽകി, കെഎസ്ആർടിസി ജീവനക്കാരനും യാത്രക്കാരനും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും
അയല്‍വാസിയായ വീട്ടമ്മയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; ക്രൂരമായി മർദിച്ച പ്രതി അറസ്റ്റിൽ