സമയവും സ്ഥലവും പറഞ്ഞാൽ എപ്പോള്‍ വേണമെങ്കിലും സംവാദത്തിന് തയ്യാര്‍, ബൽറാമും ഷാഫിയും ഒളിച്ചിരുന്ന അവാസ്തവം പ്രചരിപ്പിക്കുന്നു; എംബി രാജേഷ്

Published : Mar 27, 2026, 11:17 AM IST
MB RAJESH

Synopsis

തൃത്താലയിൽ ഷാഫി പറമ്പിലും വിടി ബൽറാമും ഒളിച്ചിരുന്ന് അവാസ്തവം പ്രചരിപ്പിക്കുകയാണെന്നും സംവാദത്തിന് വരാൻ പേടിയുള്ളതുകൊണ്ട് പ്രതിപക്ഷ നേതാവിന്‍റെ തലയിൽ കൊണ്ട് ഇടുകയാണ് ബൽറാമെന്നും എംബി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.സമയവും സ്ഥലവും പറഞ്ഞാൽ എപ്പോൾ വേണമെങ്കിലും വികസന സംവാദത്തിന് തയ്യാറാണെന്ന് എംബി രാജേഷ് ആവര്‍ത്തിച്ചു

പാലക്കാട്: തൃത്താലയിൽ ഷാഫി പറമ്പിലും വിടി ബൽറാമും ഒളിച്ചിരുന്ന് അവാസ്തവം പ്രചരിപ്പിക്കുകയാണെന്നും സംവാദത്തിന് വരാൻ പേടിയുള്ളതുകൊണ്ട് പ്രതിപക്ഷ നേതാവിന്‍റെ തലയിൽ കൊണ്ട് ഇടുകയാണ് ബൽറാമെന്നും എംബി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട്. വിഡി സതീശനും പിണറായി വിജയനും തമ്മിൽ സംവാദം വേണമെന്ന ബൽറാമിന്‍റെ പ്രഖ്യാപനത്തോടായിരുന്നു എംബി രാജേഷിന്‍റെ മറുപടി. ബൽറാമുമായി പരസ്യ സംവാദത്തിന് എംബി രാജേഷ് വെല്ലുവിളിച്ചിരുന്നു. എന്നാൽ, എംബി രാജേഷുമായി സംവാദം നടത്തി സമയം കളയാൻ ഇല്ലെന്നും ജനം തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകുമെന്നുമായിരുന്നു ബൽറാമിന്‍റെ മറുപടി.

സമയവും സ്ഥലവും പറഞ്ഞാൽ എപ്പോൾ വേണമെങ്കിലും വികസന സംവാദത്തിന് തയ്യാറാണെന്ന് എംബി രാജേഷ് ആവര്‍ത്തിച്ചു.ബൽറാമിനെ സംവാദത്തിന് ക്ഷണിച്ച് സ്വയം ലജ്ജ തോന്നുന്നുവെന്നും എം. ബി. രാജേഷ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.കോങ്ങാടും മലമ്പുഴയും കോൺഗ്രസ്-ബിജെപി ഡീൽ എന്ന എ. കെ. ബാലന്‍റെ ആരോപണം ശരിയാകാൻ സാധ്യതയുണ്ടെന്നും എം ബി രാജേഷ് പറഞ്ഞു. അവിടെ ഡീലിനുള്ള എല്ലാ സാധ്യതയമുണ്ട്.മലമ്പുഴയിൽ കോൺഗ്രസുകാർ പോലും ഞെട്ടിപ്പോകുന്ന തരത്തിൽ ദുർബലനായ സ്ഥാനാർഥിയെയാണ് നിർത്തിയതെന്നും എംബി രാജേഷ് പറഞ്ഞു.മലമ്പുഴയിൽ സുരേഷിന് കൈപ്പത്തി ചിഹ്നം നൽകി എന്ന ഷാഫിയുടെ വാദമൊക്കെ ചാനൽ മൈക്കിന് മുന്നിൽ നിന്ന് പറയാം എന്നേയുള്ളൂവെന്നും നേമത്തും തൃശൂരുമൊക്കെ കൈപ്പത്തി ചിഹ്നം തന്നെ ആയിരുന്നല്ലോ, വോട്ടുകൾ എവിടേക്ക് പോയെന്നും എംബി രാജേഷ് ചോദിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ കാണുമ്പോൾ പാവം തോന്നും, അയ്യോ ഒരുകാലത്ത് ഞാൻ അനുഭവിച്ചതല്ലേ?' പത്മജ വേണുഗോപാൽ
'വിശ്വമാനവികതയിൽ വിശ്വസിച്ചാണ് ലീഗിലേക്ക് വന്നത്', ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ ചേർന്നു, അംഗത്വം സ്വീകരിച്ചത് പാണക്കാടെത്തി