
പാലക്കാട്: ഡിവൈഎഫ്ഐ വനിതാ നേതാവിന്റ ലൈംഗിക പീഡന പരാതിയെ തുടർന്ന് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ഷൊർണൂർ എംഎൽഎ പി കെ ശശിയെ ജില്ലാ കമ്മിറ്റിയിൽ തിരിച്ചെടുക്കാൻ ശുപാർശ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ ചേർന്ന പാലക്കാട് ജില്ലാ കമ്മിറ്റി യോഗമാണ് ഇതു സംബന്ധിച്ച നിർദ്ദേശം മുന്നോട്ടുവച്ചത്.
സസ്പെൻഷൻ കാലയളവിൽ ശശി നല്ല പ്രവർത്തനം കാഴ്ചവച്ചെന്ന് ഭൂരിഭാഗം ജില്ലാ കമ്മിറ്റി അംഗങ്ങളും പറഞ്ഞു. ശശിയുടെ തിരിച്ച് വരവ് അടുത്ത സംസ്ഥാന കമ്മിറ്റയിൽ തീരുമാനമാകും. ലൈംഗിക പീഡന പരാതിയെ തുടർന്ന് 2018 നവംബർ 26-നാണ് ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ ശശിയെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam