അഞ്ച് വര്‍ഷത്തിനിടെ സ്ത്രീധന പീഡനത്തെ തുട‍ര്‍ന്ന് രാജ്യത്ത് ആത്മഹത്യ ചെയ്തത് 35,493 പേ‍ര്‍

Published : Dec 14, 2022, 03:54 PM IST
അഞ്ച് വര്‍ഷത്തിനിടെ സ്ത്രീധന പീഡനത്തെ തുട‍ര്‍ന്ന് രാജ്യത്ത് ആത്മഹത്യ ചെയ്തത് 35,493 പേ‍ര്‍

Synopsis

കേരളത്തില്‍ അഞ്ച് വർഷത്തിനിടെ  സ്ത്രീധനപ്രശ്നങ്ങളെ തുടർന്ന് 52 പേരാണ് മരിച്ചതെന്നാണ് കണക്കുകള്‍. ഉത്തർപ്രദേശിലാണ് കൂടുതൽ മരണം അഞ്ച് വര്‍ഷത്തിനിടെ 11,874 സ്ത്രീകളാണ് അവിടെ മരിച്ചത്. 

ദില്ലി: രാജ്യത്ത് കഴിഞ്ഞ അ‌ഞ്ച് വര്‍ഷത്തിനിടെ സ്ത്രീധന മരണത്തിലേത് ഞെട്ടിക്കുന്ന കണക്കുകള്‍. 2017 നും 2022 നും ഇടയില്‍ ഇന്ത്യയില്‍ 35,493 പേര്‍ സ്ത്രീധനപ്രശ്നങ്ങളെ തുടർന്ന് മരിച്ചതായി സർക്കാർ പാർലമെന്‍റിനെ അറിയിച്ചു.  ഏറ്റവും കൂടുതല്‍ സ്ത്രീധന മരണം ഉത്തർപ്രദേശിലാണ്. അഞ്ച് വര്‍ഷത്തിനിടെ 11,874 പേരാണ് യുപിയില്‍ മരിച്ചത്.  

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ കണക്കുകളും ആഭ്യന്തരമന്ത്രാലയം പാർലമെന്‍റില്‍ അറിയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പതിനൊന്ന് ലക്ഷത്തിലധികം കേസുകളാണ് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളെന്ന നിലയില്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കണക്കുകള്‍ രാജ്യത്തിന് അപമാനകരമാണെന്നും രജിസ്റ്റർ ചെയ്യാത്തവ അതിലും എത്രയോ അധികമാണെന്നും ദി്ല്ലി വനിത കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പറഞ്ഞു. കേരളത്തില്‍ അഞ്ച് വർഷത്തിനിടെ  സ്ത്രീധനപ്രശ്നങ്ങളെ തുടർന്ന് 52 പേരാണ് മരിച്ചതെന്നാണ് കണക്കുകള്‍

PREV
click me!

Recommended Stories

കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ
കൊച്ചി മേയറുടെ ബ്രഹ്മപുരം സന്ദര്‍ശനം; പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് കോണ്‍ഗ്രസ്, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ടിജെ വിനോദ് എംഎൽഎ