Latest Videos

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു; ഇന്ന് ഓറഞ്ച് അലര്‍ട്ട്

By Web TeamFirst Published Jul 23, 2019, 7:24 PM IST
Highlights

 റെഡ് അലര്‍ട്ട് പിന്‍വലിച്ചതിന് പിന്നാലെ കണ്ണൂര്‍, കാസര്‍കോട്,കോഴിക്കോട് ജില്ലകളില്‍ 23 ാം തിയതി (ഇന്ന്) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം: കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. കനത്ത മഴയെ തുടര്‍ന്ന് ഈ മാസം 24 വരെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ടാണ് പിന്‍വലിച്ചത്.  റെഡ് അലര്‍ട്ട് പിന്‍വലിച്ചതിന് പിന്നാലെ കണ്ണൂര്‍, കാസര്‍കോട്,കോഴിക്കോട് ജില്ലകളില്‍ 23 ാം തിയതി (ഇന്ന്) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകൾ 

ജൂലൈ 23- മലപ്പുറം
ജൂലൈ 24- കോഴിക്കോട്, കണ്ണൂർ, കാസർകോട്
ജൂലൈ 25- കണ്ണൂർ, കാസർകോട്
ജൂലൈ 26- കാസർകോട്
 

click me!