Latest Videos

കൊച്ചി മെട്രോ നിരക്ക് കുറയ്ക്കുന്നതിൽ ഉടൻ തീരുമാനമെന്ന് എംഡി ലോക്നാഥ് ബെഹ്‌റ

By Web TeamFirst Published Sep 22, 2021, 1:27 PM IST
Highlights

വിദ്യാർത്ഥികൾ അടക്കമുള്ള വിവിധ വിഭാഗങ്ങൾക്ക് നിരക്ക് ഇളവ് നൽകുന്നതിലും തീരുമാനം ഉണ്ടാകും. ഗാന്ധി ജയന്തി, കേരളപ്പിറവി ദിനത്തിൽ എല്ലാ യാത്രക്കാർക്കും അമ്പത് ശതമാനം നിരക്കിൽ യാത്ര അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു

കൊച്ചി: മെട്രോ(Kochi Metro) നിരക്ക് കുറയ്ക്കുന്നതിൽ ഉടൻ തീരുമാനമെടുക്കുമെന്ന് എംഡി ലോക്നാഥ് ബെഹ്‌റ (Lokanath Behera). വിദ്യാർത്ഥികൾ അടക്കമുള്ള വിവിധ വിഭാഗങ്ങൾക്ക് നിരക്ക് ഇളവ് നൽകുന്നതിലും തീരുമാനം ഉണ്ടാകും. ഗാന്ധി ജയന്തി, കേരളപ്പിറവി ദിനത്തിൽ എല്ലാ യാത്രക്കാർക്കും അമ്പത് ശതമാനം നിരക്കിൽ യാത്ര അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, കൊച്ചി മെട്രോ കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിനായി  വാരാന്ത്യങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

2021 സെപ്റ്റംബർ 18ന് നടത്തിയ കേക്ക് ഫെസ്റ്റിവൽ വൻവിജയകരമാവുകയും പൊതുജനങ്ങളുടെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തതിനെ തുടർന്ന് 24 ,25 തീയതികളിൽ രാവിലെ 8 മുതൽ രാത്രി 8 വരെ ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ ടാറ്റൂ/ മെഹന്തി ഫെസ്റ്റ് നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. പ്രതിഭാശാലികളായ കലാകാരന്മാർക്കുള്ള മികച്ച വേദിയാണിത്. താൽപ്പര്യമുള്ളവർക്ക് കൊച്ചി മെട്രോയുടെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തു ഇടപ്പള്ളി സ്റ്റേഷനിൽ സൗജന്യമായി സ്ഥലം ബുക്ക് ചെയ്യാമെന്നും മെട്രോ അധികൃതര്‍ അറിയിച്ചു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!