ഗാന്ധിവധത്തിൽ ആർഎസ്എസിന് പങ്കുണ്ടെന്ന പരാമർശം; കോടതിയിൽ നേരിട്ടെത്തി വി.എസ്. സുനിൽകുമാർ, ജാമ്യം

Published : Feb 13, 2024, 03:11 PM ISTUpdated : Feb 13, 2024, 03:24 PM IST
ഗാന്ധിവധത്തിൽ ആർഎസ്എസിന് പങ്കുണ്ടെന്ന പരാമർശം; കോടതിയിൽ നേരിട്ടെത്തി വി.എസ്. സുനിൽകുമാർ, ജാമ്യം

Synopsis

നാഥുറാം വിനായക് ഗോഡ്സെയെ 'ആർഎസ്എസ് കാപാലികൻ' എന്ന് വിശേഷിപ്പിച്ച് സുനിൽകുമാർ ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഈ പരാമർശത്തിനെതിരെ ആർഎസ്എസ് കേരള പ്രാന്തസംഘചാലക് കെ കെ ബൽറാം നൽകിയ പരാതിയിലായിരുന്നു കേസ്. 

കണ്ണൂർ: ഗാന്ധിവധത്തിൽ ആർഎസ്എസിന് പങ്കുണ്ടെന്ന പരാമർശത്തിൽ സിപിഐ നേതാവ് അഡ്വ. വിഎസ് സുനിൽകുമാറിന് ജാമ്യം. കണ്ണൂർ ജില്ലാ കോടതിയിൽ സുനിൽകുമാർ നേരിട്ടെത്തിയായിരുന്നു ജാമ്യമെടുത്തത്. മുൻ കൃഷിമന്ത്രി കൂടിയാണ് വി.എസ് സുനിൽകുമാർ. 2021 ജനുവരി 29 നാണ് വിഎസ് സുനിൽകുമാർ കേസിന്നാസ്പദമായ പരാമർശം നടത്തിയത്. ഫേസ്ബുക്കിലൂടെയാണ് പരാമർശം. നാഥുറാം വിനായക് ഗോഡ്സെയെ 'ആർഎസ്എസ് കാപാലികൻ' എന്ന് വിശേഷിപ്പിച്ച് സുനിൽകുമാർ ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലെ ഈ പരാമർശത്തിനെതിരെ ആർഎസ്എസ് കേരള പ്രാന്തസംഘചാലക് കെ കെ ബൽറാം നൽകിയ പരാതിയിലായിരുന്നു കേസെടുത്തിരുന്നത്. കേസിനടിസ്ഥാനത്തിൽ സുനിൽകുമാർ കോടതിയിൽ ഹാജരാവുകയായിരുന്നു. തുടർന്ന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.  

കോൺഗ്രസ് മുൻ മുഖ്യമന്ത്രി ബിജെപിയിൽ ചേർന്നു, രാഷ്ട്രീയ ജീവിതത്തിലെ പുതിയ അധ്യായമെന്ന് പ്രതികരണം

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്; എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലുമായി ഇടുക്കിയിൽ പത്ത്  വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജം
കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം