നെഞ്ചിൽ പതിവായുള്ള ചെറിയ വേദന, ഡോക്ടറെ കാണിച്ചപ്പോൾ ക്യാൻസർ നാലാം ഘട്ടം; ദുരിതങ്ങളുടെ കൂരിരുട്ടിൽ ഒരു കുടുംബം

Published : Feb 23, 2024, 08:22 AM IST
നെഞ്ചിൽ പതിവായുള്ള ചെറിയ വേദന, ഡോക്ടറെ കാണിച്ചപ്പോൾ ക്യാൻസർ നാലാം ഘട്ടം; ദുരിതങ്ങളുടെ കൂരിരുട്ടിൽ ഒരു കുടുംബം

Synopsis

രോഗബാധയുള്ള സ്ഥലം മുറിച്ചുമാറ്റി. എന്നാൽ രോഗം അകന്നു പോയില്ല. ശ്വാസകോശത്തിലേക്കും അസ്ഥിയിലേക്കും പടർന്നു. അഞ്ചുവർഷംകൊണ്ട് സുധ ആളാകെ മാറി.

പാലക്കാട്: ചെറിയ വേദനയിൽ തുടങ്ങി ജീവിതം കീഴ്മേൽ മറിച്ച കാൻസർ രോഗം. ഒരു കൂരയും ഒരുപാട്  സങ്കടങ്ങളുമായി കഴിയുകയാണ് പാലക്കാട്‌ പെരുമാട്ടി കൈതറവിലെ സുധയും കുടുംബവും. രോഗിയായ ഭർത്താവും വിദ്യാർത്ഥികളായ മക്കളുമുള്ള കുടുംബത്തിൽ ആശ്രയമായി ഉള്ളത് 75കാരിയായ അമ്മ മാത്രം. കടവും കണ്ണീരും മാത്രമാണ് ഇന്നീ കുടുംബത്തിന്റെ ഏക സമ്പാദ്യം

പഴയ തകര ഷീറ്റുകൾ. ഉണങ്ങിയ ഓലക്കീറുകൾ. വളരെ കുറച്ചു സിമന്റ് കട്ടകൾ. പുറത്തു നല്ല വെളിച്ചം ഉണ്ടെങ്കിലും കൂരക്കുള്ളിൽ ദുരിതത്തിന്റെ ഇരുട്ടാണ്. സുധയുടെ ഭർത്താവ് ശിവദാസനാണ് ആദ്യം അസുഖം വന്നത്. കാലുകൾക്ക് ബലക്കുറവ്. 2016 മുതൽ 18 വരെ രണ്ടുവർഷം ചികിത്സിച്ചു. 2018 ഇൽ ഭർത്താവിനൊപ്പം ആശുപത്രിയിൽ എത്തിയ സുധ നെഞ്ചിൽ പതിവായുള്ള വേദനയും കാണിച്ചു. അർബുദം നാലാം ഘട്ടത്തിൽ എത്തിക്കഴിഞ്ഞിരുന്നു. രോഗബാധയുള്ള സ്ഥലം മുറിച്ചുമാറ്റി. എന്നാൽ രോഗം അകന്നു പോയില്ല. ശ്വാസകോശത്തിലേക്കും അസ്ഥിയിലേക്കും പടർന്നു. അഞ്ചുവർഷംകൊണ്ട് സുധ ആളാകെ മാറി.

കുടുംബത്തിന്റെ വരുമാനം അമ്മയുടെ തൊഴിലുറപ്പ് പണിയെയും തൊടിയിലെ പശുവിനെയും മാത്രം ആശ്രയിച്ചായി. ചികിത്സയ്ക്കായി പറമ്പ് ഈട് വച്ചു വായ്പയെടുത്തു. മൂന്നര ലക്ഷം കാലക്രമത്തിൽ പെരുകി ഏഴ് ലക്ഷം ബാധ്യതയായി. പലരോടും കൈവായ്പയായി വാങ്ങിയ കടം വേറെയും. മാസത്തിൽ ഒരു കീമോ വേണം. അതിന് ചുരുങ്ങിയത് പതിനായിരം രൂപയെങ്കിലും ആകും. ഈ മാസം കീമോക്ക് എങ്ങനെ പോകും എന്ന് പോലും ഇവർക്ക് അറിയില്ല. മക്കളായ അശ്വിൻ പ്ലസ് വണ്ണിനും അശ്വതി പത്താം ക്ലാസിലുമാണ്. പഠിക്കാനുള്ള ചെലവുകളോ എന്ന ചോദ്യത്തിന് കണ്ണീരിനാല്‍ മുറിഞ്ഞ ഒന്നോ രണ്ടോ വാക്കുകൾ മാത്രമായിരുന്നു സുധയുടെ മറുപടി.

അക്കൗണ്ട് വിവരങ്ങള്‍:

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

വടക്കന്‍ കേരളത്തില്‍ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ, പരസ്യപ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്
5 ദിവസത്തേക്ക് മാത്രമായി ബിഎസ്എൻഎല്ലിന്‍റെ താത്കാലിക ടവർ, മൈക്രോവേവ് സംവിധാനത്തിൽ നെറ്റ്‍വർക്ക്; ഭക്തർക്ക് ആശ്വാസം