പീരുമേട് തെരഞ്ഞെടുപ്പ് കേസ്: വാഴൂർ സോമൻ എംഎൽഎയ്ക്ക് ആശ്വാസം, തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി തളളി

Published : May 31, 2024, 11:54 AM ISTUpdated : May 31, 2024, 01:10 PM IST
 പീരുമേട് തെരഞ്ഞെടുപ്പ് കേസ്: വാഴൂർ സോമൻ എംഎൽഎയ്ക്ക് ആശ്വാസം, തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി തളളി

Synopsis

എതിർ സ്ഥാനാർഥി സിറിയക് തോമസ് സമർപ്പിച്ച ഹർജിയാണ് തളളിയത്. സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചുവെച്ചെന്നായിരുന്നു ആരോപണം.

കൊച്ചി: പീരുമേട് നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ വാഴൂർ സോമൻ എംഎൽഎയ്ക്ക് ആശ്വാസം. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തളളി. എതിർ സ്ഥാനാർഥി സിറിയക് തോമസ് സമർപ്പിച്ച ഹർജിയാണ് തളളിയത്. സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചുവെച്ചെന്നായിരുന്നു ഹർജിയിലെ ആരോപണം.

എൽഡിഎഫ് സ്ഥാനാർഥി വാഴൂർ സോമന്‍റെ 2021ലെ പീരുമേട്ടിലെ വിജയം ചോദ്യം ചെയ്ത് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന സിറിയക് തോമസാണ് ഹർജി നൽകിയിരുന്നത്. വാഴൂർ സോമന്‍റെ സത്യവാങ്മൂലമായിരുന്നു തെരഞ്ഞെടുപ്പ് കേസിന് ആധാരം. വിവരങ്ങൾ പൂർണമല്ല, പല വിവരങ്ങളും മറച്ചു വെച്ചു, ചില ഭാഗങ്ങൾ മനപൂ‍ർവം ഒഴിവാക്കി എന്നിവയായിരുന്നു ആക്ഷേപം. ഭാര്യയുടെ പാൻ കാർഡ് വിവരങ്ങൾ ഇല്ല, ഇൻകം ടാക്സ് റിട്ടേണിലെ വിവരങ്ങൾ പൂർണമല്ല, ബാങ്ക്  അക്കൗണ്ട് വിശദാംശങ്ങളിൽ വ്യക്തതയില്ല, ബാധ്യതയും വരുമാനവും കൃത്യമായി പറഞ്ഞിട്ടില്ല തുടങ്ങിയവയായിരുന്നു ഹർജിയിലെ ആരോപണങ്ങൾ. 

വെയർ ഹൗസിങ് ചെയർമാൻ പദവി വഹിച്ചുകൊണ്ട് എംഎൽഎയായത് ഇരട്ടപ്പദവി നിയമത്തിന്‍റെ ലംഘനമാണെന്നും ആരോപിച്ചിരുന്നു. 

എന്നാൽ വിവരങ്ങൾ മറച്ചുവെച്ചിട്ടില്ലെന്നും വരണാധികാരിയുടെ അറിവോടും സമ്മതത്തോടുംകൂടി പൂർണവിവരങ്ങൾ പിന്നീട് സമർപ്പിച്ചിരുന്നെന്നുമായിരുന്നു വാഴൂർ സോമന്‍റെ നിലപാട്. സത്യവാങ്മൂലത്തിലെ നിസാര പിഴവുകളുടെ പേരിൽ പത്രിക തളളരുതെന്ന ഇലക്ഷൻ കമ്മീഷന്‍റെ മുൻ നിർദേശവും കോടതിയെ ധരിപ്പിച്ചു. ഇക്കാര്യങ്ങൾ അംഗീകരിച്ചാണ് എതിർ സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ഹർജി തളളിയത്. വിധിയെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുമെന്ന് സിറിയക് തോമസ് പറഞ്ഞു

വൈത്തിരിയിലെ റെസ്റ്റോറന്റിൽ നിന്നും ബിരിയാണി കഴിച്ചു, കോഴിക്കോട്ടെ ഒരു കുടുംബത്തിലെ 4 പേർക്ക് ഭക്ഷ്യവിഷബാധ

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിപിഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്; രാജീവ് ചന്ദ്രശേഖറിൽ നിന്ന് ഇന്ന് അം​ഗത്വം സ്വീകരിക്കും
കൊച്ചിയിൽ വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച കാർ നിർത്താതെ പോയി; കുട്ടിയുടെ കരളിൽ രക്തസ്രാവം