അഭയം തേടിയെത്തിയവർക്ക് കേരളം തണലാകണം, മതസൗഹാർദ്ദം ഉയർത്തിപ്പിടിക്കണം! ഫർമാൻ ഖാന് പിന്തുണയുമായി രാഹുൽ ഈശ്വർ

Published : Apr 17, 2026, 04:53 PM IST
rahul easwar

Synopsis

രാജ്യശ്രദ്ധ നേടിയ മോണാലിസ-ഫർമാൻ ഖാൻ വിവാദത്തിൽ ഭരണഘടനാപരമായ അവകാശങ്ങൾ ചൂണ്ടിക്കാട്ടി രാഹുൽ ഈശ്വർ. കേരളത്തിൽ അഭയം തേടിയെത്തിയ ദമ്പതികൾക്ക് നിയമോപദേശം നൽകിയ അദ്ദേഹം, പ്രായപൂർത്തിയായ മോണാലിസ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചതായും വെളിപ്പെടുത്തി.

തിരുവനന്തപുരം: രാജ്യശ്രദ്ധയാകർഷിച്ച മോണാലിസ-ഫർമാൻ ഖാൻ വിവാദത്തിൽ ഭരണഘടനാപരമായ അവകാശങ്ങൾ ചൂണ്ടിക്കാട്ടി നിലപാട് പറഞ്ഞ് രാഹുൽ ഈശ്വർ. കേരളത്തിൽ അഭയം തേടിയെത്തിയ ഇവർക്ക് ആവശ്യമായ നിയമോപദേശം നൽകിയതായും മധ്യപ്രദേശ്, കേരള പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. തനിക്ക് 18 വയസ്സ് പൂർത്തിയായെന്നും അതിന്റെ കൃത്യമായ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും കാണിച്ച് മോണാലിസ കേരള മുഖ്യമന്ത്രി, ഡിജിപി, എറണാകുളം പൊലീസ് കമ്മീഷണർ എന്നിവർക്ക് പരാതി നൽകി. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ് ഇവർ അധികൃതരെ സമീപിച്ചിരിക്കുന്നത്. പ്രായം തെളിയിക്കുന്ന രേഖകളും പരാതിയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.

മോണാലിസയും ഫർമാൻ ഖാനും നിയമോപദേശത്തിനായി തന്നെ സമീപിച്ചിരുന്നുവെന്ന് രാഹുൽ ഈശ്വർ വ്യക്തമാക്കി. ഇന്ത്യൻ ഭരണഘടനയും മതസൗഹാർദ്ദവും ഉയർത്തിപ്പിടിക്കുന്ന നിലപാടാണ് എന്നും കേരളം സ്വീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം അവരോട് പറഞ്ഞു. ഇന്ത്യ എല്ലാവരുടെയും അച്ഛന്റെയും അമ്മയുടെയും വകയാണെന്ന ഭരണഘടനാ ബോധ്യം ഓരോ ഇന്ത്യക്കാരനും വേണമെന്നും അതാണ് യഥാർത്ഥ രാജ്യസ്നേഹമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വിഷയത്തിൽ അന്വേഷണത്തിനായി കേരളത്തിലെത്തിയ മധ്യപ്രദേശ് പോലീസ് ഉദ്യോഗസ്ഥരോട് അദ്ദേഹം സത്യം ചൂണ്ടിക്കാട്ടി സംസാരിച്ചു. ഇവർ നിയമപരമായി ഹൈക്കോടതികളെ സമീപിക്കുമെന്ന വിവരവും പോലീസിനെ അറിയിച്ചിട്ടുണ്ട്. വ്യത്യസ്ത മതസമുദായങ്ങളിൽപ്പെട്ടവർ വിവാഹം കഴിക്കുന്നതിനെ ക്രിമിനൽ കുറ്റമായി കാണുന്നത് ശരിയല്ലെന്ന ബോധ്യത്തിലാണ് താൻ ഇവർക്ക് നിയമോപദേശം നൽകിയതെന്ന് രാഹുൽ ഈശ്വർ കുറിച്ചു. "ജയ് ഗാന്ധിജി, ജയ് ഹിന്ദ്" എന്ന വരികളോടെയാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കെഎസ്ഇബി കരാര്‍ ജീവനക്കാരൻ മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
മണ്ഡല പുനർനിർണ്ണയം ബിജെപിയുടെ ചതിക്കുഴിയെന്ന് തോമസ് ഐസക്, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ഒതുക്കാൻ നീക്കം, വനിതാ സംവരണം വെറും പുകമറയെന്നും ആരോണം