ചെയ്യും മുമ്പ് ഓര്‍ക്കുക, വലിയ പണി കിട്ടും, ശക്തമായ നിരീക്ഷണം; വോട്ടിംഗ് മെഷീൻ തട്ടിപ്പെന്ന പ്രചാരണത്തിൽ കേസ്

Published : Apr 09, 2024, 11:43 AM IST
ചെയ്യും മുമ്പ് ഓര്‍ക്കുക, വലിയ പണി കിട്ടും, ശക്തമായ നിരീക്ഷണം; വോട്ടിംഗ് മെഷീൻ തട്ടിപ്പെന്ന പ്രചാരണത്തിൽ കേസ്

Synopsis

പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സമൂഹത്തിൽ വേർതിരിവും സ്പർധയും സംഘർഷവും വിദ്വേഷവും ഉണ്ടാക്കാനുമുള്ള ഉദ്ദേശ്യത്തോടെ വ്യാജവാർത്ത പ്രചരിപ്പിച്ചതിനാണ് കേസ്.

തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന രീതിയിൽ വ്യാജപ്രചരണം നടത്തിയതിന് സംസ്ഥാനത്ത് 12 കേസുകൾ രജിസ്റ്റർ ചെയ്തു. മലപ്പുറം, എറണാകുളം സിറ്റി, തൃശ്ശൂർ സിറ്റി എന്നിവിടങ്ങളിൽ രണ്ടു വീതവും തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളിൽ ഒന്നുവീതവും കേസുകളാണ് രജിസ്റ്റർ ചെയ്തത്. 

പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സമൂഹത്തിൽ വേർതിരിവും സ്പർധയും സംഘർഷവും വിദ്വേഷവും ഉണ്ടാക്കാനുമുള്ള ഉദ്ദേശ്യത്തോടെ വ്യാജവാർത്ത പ്രചരിപ്പിച്ചതിനാണ് കേസ്. ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങൾ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും രൂപീകരിച്ച സോഷ്യൽ മീഡിയ നിരീക്ഷണസംഘങ്ങൾ സോഷ്യൽ മീഡിയയിൽ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പൊലീസ് സോഷ്യൽ മീഡിയ നിരീക്ഷണസംഘങ്ങൾക്ക് താഴെപ്പറയുന്ന വാട്സാപ്പ് നമ്പറിലൂടെ വിവരം നൽകാം.  

സൈബർ ഹെഡ്ക്വാർട്ടേഴ്‌സ് - 9497942700
തിരുവനന്തപുരം സിറ്റി - 9497942701
തിരുവനന്തപുരം റൂറൽ - 9497942715
കൊല്ലം സിറ്റി - 9497942702
കൊല്ലം റൂറൽ - 9497942716
പത്തനംതിട്ട - 9497942703
ആലപ്പുഴ - 9497942704
കോട്ടയം - 9497942705
ഇടുക്കി - 9497942706
എറണാകുളം സിറ്റി - 9497942707
എറണാകുളം റൂറൽ - 9497942717
തൃശ്ശൂർ സിറ്റി - 9497942708
തൃശ്ശൂർ റൂറൽ - 9497942718
പാലക്കാട് - 9497942709
മലപ്പുറം - 9497942710
കോഴിക്കോട് സിറ്റി - 9497942711
കോഴിക്കോട് റൂറൽ - 9497942719
വയനാട് - 9497942712
കണ്ണൂർ സിറ്റി - 9497942713
കണ്ണൂർ റൂറൽ - 9497942720
കാസർകോട് - 9497942714
തിരുവനന്തപുരം റെയ്‌ഞ്ച് - 9497942721
എറണാകുളം റെയ്‌ഞ്ച് - 9497942722
തൃശ്ശൂർ റെയ്‌ഞ്ച് - 9497942723
കണ്ണൂർ റെയ്‌ഞ്ച് - 9497942724

വിഷു ചന്തകൾ തുറക്കാൻ അനുമതി ലഭിക്കുമോ, തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാഹുലിന്‍റെ എല്ലാ വാദങ്ങളും തള്ളി, കോടതിയിലേറ്റത് കനത്ത പ്രഹരം, ബലാത്സംഗം തന്നെ, ഉഭയസമ്മത പ്രകാരമല്ല ലൈംഗിക ബന്ധം; ജാമ്യം തള്ളിയ വിധി പകർപ്പ് പുറത്ത്
മുഖ്യ തെര. കമ്മീഷണറെ കണ്ട് കോണ്‍ഗ്രസ് നേതാക്കള്‍, ഹിയറിങ്ങില്‍ ആശങ്ക അറിയിച്ചു