
തിരുവനന്തപുരം: ടിപി കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള സർക്കാർ നീക്കം തുടർന്നും നിയമസഭയ്ക്ക് അകത്തും പുറത്തും ആയുധമാക്കാൻ പ്രതിപക്ഷം. ശിക്ഷായിളവിന് ഒരു നീക്കവുമില്ലെന്ന് ആവർത്തിക്കുന്നതിനിടെ ഇന്നലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് തടിയൂരാൻ സർക്കാർ ശ്രമിച്ചിരുന്നു. സർക്കാർ അറിയാതെ ഉദ്യോഗസ്ഥർക്ക് മാത്രമായി ഇത്തരം നീക്കം നടത്താനാകില്ലെന്നാണ് പ്രതിപക്ഷ നിലപാട്.
ശിക്ഷായിളവിനുള്ള നീക്കമെന്നത് അഭ്യുഹം മാത്രമെന്ന് പറഞ്ഞ് തള്ളിയ സ്പീക്കർക്കെതിരായ വിമർശനവും പ്രതിപക്ഷം കടുപ്പിക്കും. വടകരയിലെ വിവാദമായ കാഫിർ പോസ്റ്റിനെ കുറിച്ചുള്ള ചോദ്യവും ഇന്ന് നിയമസഭയിലുണ്ടാകും. പോസ്റ്റ് വ്യാജമെന്ന് തെളിഞ്ഞതോടെ, അത് പ്രചരിപ്പിച്ചവർക്കെതിരെ നടപടി വേണമെന്നാണ് പ്രതിപക്ഷ ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam