ക്രിസ്ത്യൻ നാടാർ സമുദായത്തിന് വിദ്യാഭ്യാസ മേഖലയിലും സംവരണം

By Web TeamFirst Published Jun 16, 2021, 5:55 PM IST
Highlights

ക്രിസ്ത്യൻ നാടാർ സമുദായത്തിന് വിദ്യാഭ്യാസ മേഖലയിലും സംവരണം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

തിരുവനന്തപുരം: ക്രിസ്ത്യൻ നാടാർ സമുദായത്തിന് വിദ്യാഭ്യാസ മേഖലയിലും സംവരണം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എസ്ഐയുസി ഇതര ക്രിസ്ത്യൻ നാടാർ സമുദായത്തെ സാമൂഹികമായും- വിദ്യാഭ്യാസപരമായും പിന്നോക്ക നിൽക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്താനാണ് മന്ത്രിസഭ തീരുമാനം. ഇത് സംബന്ധിച്ച് പിന്നോക്കസമുദായ ക്ഷേമം, ഉന്നതവിദ്യാഭ്യാസം, ബന്ധപ്പെട്ട വകുപ്പുകള്‍ എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കും. 

ഉന്നത വിദ്യാഭ്യാസത്തിലെ പ്രവേശനത്തിലും, എൻട്രൻസിലും ഈ വിഭാഗത്തിൽപ്പെട്ടവർക്ക് സംവരണം ലഭിക്കും. സമയബന്ധിതമായി ഇതു സംബന്ധിച്ച ഉത്തരവുകള്‍ ഇറക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ക്രിസ്ത്യൻ നാടാർ‍ സമുദായത്തിന് ഉദ്യോഗസ്ഥനിയമനത്തിൽ സംവരണം നൽകാൻ ഒന്നാം പിണറായി സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ സംവരണവും നൽകുന്നത്. 

പുതുക്കിയ ഭരണാനുമതി

കൊച്ചിയിലെ സംയോജിത ജലഗതാഗത പദ്ധതിക്ക് 1,064.83 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു. പദ്ധതി പൂര്‍ത്തിയാക്കുന്നതിന് കെ.എഫ്.ഡബ്ല്യൂവില്‍ നിന്ന് 228.76 കോടി രൂപ വായ്പയെടുക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!