യുവത്വം വിടാതെ സിപിഎം; രേഷ്മ മറിയം അരുവാപ്പുലത്തെ നയിക്കും; സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റ്

Published : Dec 27, 2020, 04:57 PM ISTUpdated : Dec 27, 2020, 05:07 PM IST
യുവത്വം വിടാതെ സിപിഎം; രേഷ്മ മറിയം അരുവാപ്പുലത്തെ നയിക്കും; സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റ്

Synopsis

സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റാണ് രേഷ്മ. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിൻ്റെ തലേന്ന് ആണ് രേഷ്മയ്ക്ക് 21 വയസ് പൂർത്തിയായത്.   

പത്തനംതിട്ട: ഇരുപത്തിയൊന്നുകാരി രേഷ്മ മറിയം റോയിയെ പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്ത് പ്രസിഡൻ്റാക്കാൻ സിപിഎം തീരുമാനം. സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റാണ് രേഷ്മ. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിൻ്റെ തലേന്ന് ആണ് രേഷ്മയ്ക്ക് 21 വയസ് പൂർത്തിയായത്. 

അരുവാപ്പുലം പഞ്ചായത്തിലെ 11ാം വാർഡിൽ നിന്നാണ് ഇടതുപക്ഷ സ്ഥാനാർത്ഥിയായി രേഷ്മ മത്സരിച്ചത്. കഴിഞ്ഞ മൂന്ന് വട്ടവും കോൺ​ഗ്രസിനൊപ്പം നിന്ന വാർഡ് അട്ടിമറി വിജയത്തിലൂടെ രേഷ്മ ഇടതുപാളയത്തിലെത്തിക്കുകയായിരുന്നു. കോന്നി വിഎൻഎസ് കോളേജിൽ ബിരുദപഠനം പൂർത്തിയാക്കിയ രേഷ്മ തുടർപഠനത്തിനുള്ള ഒരുക്കങ്ങൾക്കിടെയാണ് സ്ഥാനാർത്ഥിയായത്. നിലവിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അം​ഗവും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയം​ഗവുമാണ് രേഷ്മ. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിലകുറഞ്ഞ വൈദ്യുതി കേരളത്തിലുണ്ടായിരിക്കെ എന്തിനാണ് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത്?, വൈദ്യുതി വാങ്ങൽ വിവാദത്തിൽ മുഹമ്മദ് റിയാസ്; 'എന്താണ് ഈ കളി?'
'വി ഡി സതീശന്‍റെ നീക്കങ്ങൾ ദുരൂഹം, ജിഎൻഎ ഇടപാട് വൈദ്യുതി പ്രതിസന്ധി കൃത്രിമമായി സൃഷ്ടിച്ച്'; രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ്