ഓണക്കിറ്റ് വിതരണത്തിലെ തടസ്സം പരിഹരിച്ചുവെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ്

By Web TeamFirst Published Aug 26, 2020, 11:09 AM IST
Highlights

നെറ്റ് വർക്കിലെ തകരാർ മൂലമാണ് ഓണക്കിറ്റ് വിതരണത്തിൽ തടസ്സമുണ്ടായത്. പലയിടങ്ങളിലും റേഷൻ വിതരണവും തടസ്സപ്പെട്ടിരുന്നു.
 

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ തകരാർ പരിഹരിച്ചതായി ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നെറ്റ് വർക്കിലെ തകരാർ മൂലമാണ് ഓണക്കിറ്റ് വിതരണത്തിൽ തടസ്സമുണ്ടായത്. പലയിടങ്ങളിലും റേഷൻ വിതരണവും തടസ്സപ്പെട്ടിരുന്നു.

ഇതേത്തുടർന്നാണ് എൻഐസി തകരാർ പരിഹരിക്കാൻ ശ്രമം ആരംഭിച്ചത്. ആന്ധ്ര എൻഐസിയെയാണ് തകരാർ പരിഹരിക്കാൻ ചുമതലപ്പെടുത്തിയത്. ഒരു മണിക്കൂറിനകം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. വളരെ വേ​ഗം തന്നെ പ്രശ്നം പരിഹരിക്കാനായതായാണ് ലഭിക്കുന്ന വിവരം. നീല കാര്‌‍‍ഡ് ഉടമകൾക്കാണ് ഇന്ന് ഓണക്കിറ്റ് വിതരണം
 

Read Also: സ്വർണ്ണക്കടത്തിലെ നിർണ്ണായക രേഖകൾ ഇ ഫയലായിട്ടില്ല; കത്തിനശിച്ചിട്ടില്ലെന്ന് വിശദീകരണം...

 

click me!