പാലക്കാട് ജില്ലയിൽ പടക്കനിർമാണ - വിൽപ്പനശാലകൾക്ക് നിയന്ത്രണം; നടപടി ക്രമസമാധാന പരിപാലനം ഉറപ്പാക്കുന്നതിൻ്റെ ഭാ​ഗമായി

Published : May 02, 2026, 07:49 PM IST
firecracker factory blast

Synopsis

പാലക്കാട് ജില്ലയിൽ പടക്കനിർമാണ - വിൽപ്പനശാലകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. മെയ്‌ മൂന്ന്, നാല്, അഞ്ച് തീയതികളിലാണ് നിയന്ത്രണം.

പാലക്കാട്: വോട്ടെണ്ണൽ നടക്കാനിരിക്കെ പാലക്കാട് ജില്ലയിൽ പടക്കനിർമാണ - വിൽപ്പനശാലകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. മെയ്‌ മൂന്ന്, നാല്, അഞ്ച് തീയതികളിലാണ് നിയന്ത്രണം. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടർ എം എസ് മാധവിക്കുട്ടിയുടേതാണ് ഉത്തരവ്. നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിൻ്റെയും ഫലപ്രഖ്യാപനത്തിന്റെയും ഭാ​ഗമായി ജില്ലയിൽ ക്രമസമാധാന പരിപാലനം ഉറപ്പാക്കുന്നതിൻ്റെ ഭാ​ഗമായാണ് നടപടി.

പൊതുജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പാക്കുന്നതിനും ജില്ലയിൽ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനും പടക്കങ്ങളുടെ നിർമാണം, സംഭരണം, വിൽപന എന്നിവ നിയന്ത്രിക്കേണ്ട സാഹചര്യം കണക്കിലെടുത്ത് ബി എൻ എസ് എസ് സെക്ഷൻ 163 പ്രകാരമാണ് ജില്ലയിലെ മുഴുവൻ പടക്കനിർമാണ- വിൽപ്പനശാലകളുടേയും പ്രവർത്തനങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നാളെ മുതൽ സംസ്ഥാനത്ത് വീണ്ടും മഴ കനക്കും, കാലാവസ്ഥാ മുന്നറിയിപ്പ്
കുറഞ്ഞ പലിശനിരക്കിൽ 5 കോടി വരെ വായ്പ: മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി മൂന്നാം പതിപ്പിന് ആഗസ്റ്റ് 6ന് തുടക്കമാകും