ഓണത്തിരക്ക്; താമരശ്ശേരി ചുരത്തിൽ 3 ദിവസത്തേക്ക് നിയന്ത്രണം

Published : Sep 04, 2025, 11:15 AM IST
thamaraseery churam

Synopsis

ഓണത്തിരക്ക് പ്രമാണിച്ച് താമരശ്ശേരി ചുരത്തിൽ നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ്.

വയനാട്: ഓണത്തിരക്ക് പ്രമാണിച്ച് താമരശ്ശേരി ചുരത്തിൽ നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ്. ചുരത്തിൽ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും വ്യൂ പോയിന്‍റിൽ കൂട്ടം കൂടി നിൽക്കരുതെന്നും പൊലീസ് സന്ദര്‍ശകര്‍ക്ക് കര്‍ശന നിര്‍ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഗതാഗത തടസം നേരിട്ടിരുന്നു. തുടര്‍ന്ന് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 

തുടര്‍ന്ന് ഓഗസ്റ്റ് 31 ന് മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്കും പ്രവേശനാനുമതി നൽകിയിരുന്നു. എന്നാൽ ചുരത്തിൽ ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരുമെന്നും പൊലീസ് അറിയിച്ചിരുന്നു. പൊലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ടാണ് കടത്തിവിടുക. മഴ ശക്തമാകുന്ന സാഹചര്യങ്ങളുണ്ടായാൽ നിയന്ത്രണങ്ങൾ പുന:സ്ഥാപിക്കുമെന്നാണ് പൊലീസ് അറിയിച്ചിരുന്നത്. ചുരം വ്യൂപോയിന്റില്‍ വിനോദസഞ്ചാരികള്‍ക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും. ഇവിടെ വാഹനം നിര്‍ത്തുകയോ ആളുകൾ പുറത്തേക്കിറങ്ങുകയോ ചെയ്യരുതെന്നും ജില്ലാ കലക്ടർ നിര്‍ദേശം നൽകിയിരുന്നു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒരു വീട്ടിലെ വോട്ടര്‍മാര്‍ രണ്ട് ബൂത്തില്‍; തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ 5030 ബൂത്തുകള്‍ രൂപീകരിച്ചതിൽ പരാതി
ടയർ പൊട്ടി നിയന്ത്രണം വിട്ട ടിപ്പർ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, അത്ഭുതകരമായ രക്ഷപെടല്‍