
പത്തനംതിട്ട : പമ്പയിൽ ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം. വൈകിട്ട് 7 ന് ശേഷം സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കയറ്റിവിടില്ല. ഇന്ന് രാത്രി 11 മണിക്ക് നട അടയ്ക്കുന്നതിനാലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 ന് വൈകീട്ട് വീണ്ടും നട തുറക്കും.
41 ദിവസത്തെ വൃതാനുഷ്ഠാനങ്ങൾ പൂർത്തിയാക്കി ഇന്ന് ശബരിമല സന്നിധാനത്ത് മണ്ഡലപൂജ ചടങ്ങുകൾ നടന്നു. തീർത്ഥാടന കാലത്തിന്റെ തുടക്കത്തിൽ കണ്ട തിരക്ക് സന്നിധാനത്ത് ഇന്നുണ്ടായിരുന്നില്ല. രാത്രി നടയടച്ചു കഴിഞ്ഞാൽ പിന്നീട് മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 ന് വൈകീട്ട് മാത്രമേ തുറക്കു. അതിനാൽ തീർത്ഥാടകരുടെ വരവും കുറഞ്ഞിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിൽ ദേവസ്വം ബോർഡും പൊലീസും പരാജയപ്പെട്ടെന്ന പരാതി തുടക്കത്തിൽ കേട്ടിരുന്നുവെങ്കിലും പിന്നീട് ഒരു ലക്ഷത്തിലധികം തീർത്ഥാടകർ എത്തിയെങ്കിലും ദർശനത്തിന് തടസമുണ്ടായില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam