ലത്തീൻ രൂപതയ്ക്ക് പുതിയ ഇടയൻ; റവ.ഡോ. അംബ്രോസ് പുത്തൻവീട്ടിൽ കോട്ടപ്പുറം രൂപത ബിഷപ്പ്

Published : Nov 30, 2023, 05:32 PM IST
ലത്തീൻ രൂപതയ്ക്ക് പുതിയ ഇടയൻ; റവ.ഡോ. അംബ്രോസ് പുത്തൻവീട്ടിൽ കോട്ടപ്പുറം രൂപത ബിഷപ്പ്

Synopsis

ചെട്ടിക്കാട് സെന്‍റ് ആന്റണീസ് തീർത്ഥാടന കേന്ദ്രത്തിന്‍റെ റെക്ടറും വികാരിയുമായി സേവനം ചെയ്യുകയായിരുന്നു റവ.ഡോ. അംബ്രോസ് പുത്തൻവീട്ടില്‍

തൃശ്ശൂര്‍: ലത്തീൻ രൂപതയ്ക്ക് പുതിയ ഇടയൻ. റവ.ഡോ. അംബ്രോസ് പുത്തൻവീട്ടിലിനെ കോട്ടപ്പുറം രൂപതയുടെ ബിഷപ്പായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം വത്തിക്കാനിലും കോട്ടപ്പുറം ബിഷപ്പ്സ് ഹൗസിലും നടന്നു. ചെട്ടിക്കാട് സെന്‍റ് ആന്റണീസ് തീർത്ഥാടന കേന്ദ്രത്തിന്‍റെ റെക്ടറും വികാരിയുമായി സേവനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടപ്പുറം രൂപതയുടെ ദ്വിതീയ മെത്രാൻ ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി 2023 മെയ് ഒന്നിന്  വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചതിനെത്തുടർന്ന് കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല കോട്ടപ്പുറം രൂപയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെന്ന അധിക ചുമതല കൂടി നിർവഹിച്ചു വരികയായിരുന്നു.കോട്ടപ്പുറം രൂപതയിലെ പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക ഇടവകയിൽ പരേതരായ പുത്തൻവീട്ടിൽ റോക്കിയുടെയും മറിയത്തിന്‍റെയും മകനാണ്.

കൊല്ലത്തെ തട്ടിക്കൊണ്ടുപോകല്‍ കേസ്, 6വയസ്സുകാരിയുടെ നിര്‍ണായക മൊഴി, സംഘത്തില്‍ 2സ്ത്രീകള്‍

 

PREV
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം