ഹാരിസണ്‍ മലയാളം പ്ലാൻറേഷനെതിരായ കേസ് പിൻവലിക്കാനുള്ള തീരുമാനം അറിഞ്ഞില്ല; റവന്യു മന്ത്രി

By Web TeamFirst Published Sep 8, 2021, 6:48 PM IST
Highlights

ഹാരിസണിനെതിരെ റവന്യൂവകുപ്പ് രജിസ്റ്റർ ചെയ്ത 49 കേസുകളിൽ 7 കേസുകള്‍ കോടതിയിൽ നൽകി. ബാക്കി കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 
 

തിരുവനന്തപുരം: ഹാരിസണ്‍ മലയാളം പ്ലാൻറേഷനെതിരായ വിജിലൻസ് കേസ് പിൻവലിക്കാനുള്ള തീരുമാനം റവന്യൂവകുപ്പ് അറിഞ്ഞില്ലെന്ന് റവന്യൂമന്ത്രി കെ.രാജൻ. ഹാരിസണിനെതിരെ റവന്യൂവകുപ്പ് രജിസ്റ്റർ ചെയ്ത 49 കേസുകളിൽ 7 കേസുകള്‍ കോടതിയിൽ നൽകി. ബാക്കി കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 

റവന്യൂവകുപ്പിന് കീഴിലെ സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്ന യുണിക് തണ്ടപ്പേർ സംവിധാനത്തിന് കേന്ദ്ര സർക്കാരിൻറെ അനുമതി ലഭിച്ചു. 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി 13500 പേർക്ക് പട്ടയം നൽകുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!