വിശ്രമമില്ലാതെ ജോലിയെന്ന് പരാതി; കൊച്ചിയിൽ പൊലീസുകാരുടെ ജോലിസമയം പുനഃക്രമീകരിക്കും

By Web TeamFirst Published Sep 10, 2019, 4:47 PM IST
Highlights

പൊലീസ് അസോസിയേഷൻ ഭാരവാഹികളുടെ പരാതിയെ തുടർന്നാണ് നടപടി. വിശ്രമമില്ലാതെ പൊലീസുകാരെ കൊണ്ട് ഓണം ഡ്യൂട്ടി ചെയ്യിപ്പിക്കുന്നുവെന്നായിരുന്നു പരാതി. 

കൊച്ചി: കൊച്ചിയിലെ പൊലീസുകാരുടെ ജോലി സമയം പുനഃക്രമീകരിക്കാൻ ഡിജിപിയുടെ നിർദ്ദേശം. പൊലീസ് അസോസിയേഷൻ ഭാരവാഹികളുടെ പരാതിയെ തുടർന്നാണ് നടപടി.

ഓണക്കാലത്ത് വിശ്രമമില്ലാതെ പൊലീസുകാരെ കൊണ്ട് ജോലി ചെയ്യിപ്പിക്കുകയാണെന്നാണ് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ഡിജിപിയെ കണ്ട് പരാതി നൽകിയത്. ഇതേ തുടർന്നാണ് കമ്മീഷണർ വിജയ സാക്കറയ്ക്ക് ഡിജിപി നിർദ്ദേശം നൽകിയത്.

click me!