ഉമർ ഫൈസിയുടെ വിമർശനം: സമസ്തയിൽ ഭിന്നത രൂക്ഷം; മലപ്പുറത്ത് അടുത്ത മാസം 11ന് വഖഫ് വിശദീകരണയോ​ഗം

Published : Aug 31, 2026, 09:15 AM IST
ഉമർ ഫൈസിയുടെ വിമർശനം: സമസ്തയിൽ ഭിന്നത രൂക്ഷം; മലപ്പുറത്ത് അടുത്ത മാസം 11ന് വഖഫ് വിശദീകരണയോ​ഗം

Synopsis

വഖഫ് വിഷയത്തിൽ ഉമർ ഫൈസി മുക്കം നടത്തിയ വിമർശനത്തെ ചൊല്ലി സമസ്തയിൽ ഭിന്നത രൂക്ഷം. മലപ്പുറത്ത് അടുത്ത മാസം 11ന് വഖഫ് വിശദീകരണയോ​ഗം നടക്കും.

മലപ്പുറം: വഖഫ് വിഷയത്തിൽ സിപിഎം നടത്തിയ സെമിനാറിൽ സർക്കാരിനെതിരെ ഉമർ ഫൈസി മുക്കം നടത്തിയ വിമർശനത്തെ ചൊല്ലി സമസ്തയിൽ ഭിന്നത രൂക്ഷം. മലപ്പുറത്ത് അടുത്ത മാസം 11ന് വഖഫ് വിശദീകരണയോ​ഗം നടക്കും. പരസ്യപ്രസ്താവനകൾ ഒഴിവാക്കണമെന്ന ജിഫ്രി തങ്ങളുടെ പ്രസ്താവന നിലനിൽക്കെയാണ് വിശദീകരണ സമ്മേളനം നടത്താൻ ഒരുങ്ങുന്നത്.

ഉമർ ഫൈസിയുടെ പ്രസംഗവും നേതാക്കളുടെ പ്രസ്താവനകളും മുശാവറയിൽ ചർച്ച ചെയ്യുമെന്നും പരസ്യപ്രസ്താവനകൾ ഒഴിവാക്കണമെന്നും ജിഫ്രി തങ്ങൾ പറഞ്ഞിരുന്നു. നിർദേശം മറികടന്നാണ് സമസ്തയിലെ ഒരു വിഭാഗത്തിൻ്റെ നീക്കം. ഉമർ ഫൈസിയെ മുശാവറയിൽ നിന്ന് പുറത്താക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം ലീഗ് അനുകൂലികൾ പൈലറ്റ് സംഗമം നടത്തുകയും ചെയ്തിരുന്നു. പാണക്കാട് അബ്ബാസലി തങ്ങളും പരിപാടിയുടെ ഭാഗമായിരുന്നു.

അതേസമയം ഉമർ ഫൈസിക്ക് പിന്തുണയുമായി സിപിഎം ജില്ലാ സെക്രട്ടറി വിപി അനിൽ രംഗത്തെത്തിയിരുന്നു. ലീഗ് അനുകൂല വിഭാഗമാണ് ഫൈസിക്ക് എതിരെ പരസ്യ പ്രസ്താവന നടത്തുന്നത് എന്നാണ് അനിലിന്റെ പ്രതികരണം. ഫൈസിയോടുള്ള വ്യക്തി വിരോധമാണ് പുറത്തുവരുന്നതെന്ന് ഉമർ ഫൈസി അനുകൂലികളും പ്രതികരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാലിഫോർണിയയിൽ മലയാളി വനിതകൾ കൊല്ലപ്പെട്ട സംഭവത്തിൽ അടിമുടി ദുരൂഹത; മൂവരും കുടുംബസമേതം താമസിച്ചത് ഒരേ ഫ്ലാറ്റ് സമുച്ചയത്തിൽ
മുട്ടിൽ മരംമുറി:അഗസ്റ്റിൻ സഹോദരന്മാർ ഇന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാവും, കുറ്റപത്രം