
ശബരിമല: മഹിഷിനിഗ്രഹം കഴിഞ്ഞ് ശ്രീധര്‍മ്മശാസ്താവ് ശബരിമലയിലേക്ക് പോയത് പരമ്പരാഗത നീലിമലപാതയിലൂടെയാണന്നാണ് വിശ്വാസം.
കൊവിഡ് പ്രതിരോധം കാരണം നീലിമല പാത അടച്ചതോടെ ആചാരങ്ങളില്‍ ചിലത് മുടങ്ങിയ അവസ്ഥയിലാണ്. എന്നാല്‍ എല്ലാ ആചാരങ്ങളും പഴയപടി പുനസ്ഥാപിക്കുമെന്ന നിലപാടിലാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്.
മഹിഷിനിഗ്രഹം കഴിഞ്ഞ് ശ്രീധര്‍മ്മശാസ്താവ് അഴുതകടന്ന് കരിമല വഴി പമ്പയിലെത്തി നീലിമല വഴി സന്നിധാനത്തേക്ക് പോകും വഴി ശബരിക്ക് മോഷം നല്‍കിയ സ്ഥലമാണ് ശബരിപീഠം. ഈ വിശ്വാസത്തിന്‍റെ ഭാഗമായാണ് ശബരിപീഠത്തില്‍ ഭക്തര്‍ നാളികരം ഉടയ്ക്കുന്നത്. കഴിഞ്ഞ തീര്‍ത്ഥാടനകാലം മുതല്‍ ഈ പതിവിന് താല്‍ക്കാലിക നിയന്ത്രണം വന്നതോടെ ഇപ്പോള്‍ ശബരിപീഠം വിജനമാണ്. ഈ ആചാരങ്ങളും മുടങ്ങി. ഇവ പഴയപടി പുനസ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
നിയന്ത്രണങ്ങളെ തുടര്‍ന്ന് നിലച്ചുപോയ ഈ ആചാരങ്ങള്‍ പുനസ്ഥാപിക്കണമെന്ന നിപാടിലാണ് ദേവസ്വംബോര്‍ഡ്. നീലിമല പാത തുറക്കുക, നേരിട്ടുള്ള നെയ്യഭിഷേകം പുനസ്ഥാപിക്കുകതുടങ്ങിയ ഉള്‍പ്പടെ അഞ്ച് ആവശ്യങ്ങള്‍ക്ക് ഉടന്‍ അനുമതി കിട്ടുമെന്ന പ്രതീക്ഷയിലാണ് ദേവസ്വംബോര്‍ഡും വിശ്വാസികളും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam