
കോഴിക്കോട്: ആർഎംപി നേതാവ് ഹരിഹരനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ പ്രതികൾ സഞ്ചരിച്ചിരുന്ന കാർ കണ്ടെത്തി. വാഹന ഉടമ തേഞ്ഞിപ്പലം ഒലിപ്രം സ്വദേശി സിബിൻലാലിന്‍റെ വീട്ടിൽ നിന്നാണ് കാർ കസ്റ്റഡിയിലെടുത്തത്.
KL 18 എൻ 7009 എന്ന നമ്പരിലുളള കാറിലെത്തിയ അഞ്ചുപേരാണ് അസഭ്യം പറഞ്ഞതെന്ന് ഹരിഹരൻ മൊഴിനൽകിയിരുന്നു . ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കാർ കണ്ടെത്തിയത്. വാഹന ഉടമയ്ക്ക് കൃത്യത്തിൽ ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ കാറുപയോഗിച്ച ആളുകളെ കുറിച്ച് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. അഞ്ചുപേരും ഒലിപ്രം പ്രദേശത്തുളളവരാണ് . ഇവരുടെ മൊബൈൽഫോൺ സ്വിച്ച് ഓഫ് ആണെന്നും പൊലീസ് പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam