റോഡ് ക്യാമറ വിവാദം; റിപ്പോര്‍ട്ട് ലഭിച്ചു, ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയെന്ന് മന്ത്രി പി രാജീവ്

Published : May 19, 2023, 03:08 PM ISTUpdated : May 19, 2023, 05:45 PM IST
റോഡ് ക്യാമറ വിവാദം; റിപ്പോര്‍ട്ട് ലഭിച്ചു, ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയെന്ന് മന്ത്രി പി രാജീവ്

Synopsis

കെൽട്രോണിനെ സംരക്ഷിക്കുന്ന നടപടികൾ ഉണ്ടാകണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.   

തിരുവനന്തപുരം: റോഡ് ക്യാമറ വിവാദത്തിൽ ആരോപണങ്ങൾ തള്ളി സർക്കാർ. ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയെന്ന് മന്ത്രി പി രാജീവ്. റോഡ് ക്യാമറ ഇടപാടിൻമേൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷണ റിപ്പോർട്ട് ലഭിച്ചു. ഉയർന്നു വന്ന വിവാദങ്ങളിൽ കഴമ്പില്ലെന്നാണ് കണ്ടെത്തൽ. ടെക്നിക്കൽ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് കെൽട്രോണിന് കരാർ കൈമാറിയത്. സേഫ് കേരളക്കുളള ടെണ്ടർ നടപടികൾ സി ഡബ്ലിയു സി മാനദണ്ഡ പ്രകാരമാണ് നടത്തിയത്. ഡേറ്റ സെക്യൂരിറ്റി ഒഴികെ മറ്റെല്ലാത്തിനും ഉപകരാർ നൽകാവുന്നതാണ്. ഭാവിയിൽ ഇത്തരം പദ്ധതികൾക്ക് ഒരു ഉന്നത അധികാര സമിതി രൂപീകരിക്കും. കെൽട്രോണിനെ സംരക്ഷിക്കുന്ന നടപടികൾ ഉണ്ടാകണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.  കരാറുകളുടെ മേല്‍നോട്ടത്തിന് ഉപസമിതി  വേണമെന്നും കെല്‍ട്രോണിനെ സംരക്ഷിക്കാന്‍ നടപടി വേണമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ശുപാര്‍ശ. . 

PREV
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും