
കൊച്ചി: സംവിധായകൻ റോഷൻ അൻഡ്രൂസിനെതിരായ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് താനും തന്‍റെ കുടുംബവും നിരന്തര ഭീഷണികൾ നേരിടുന്നതായി നിർമ്മാതാവ് ആൽവിൻ ആന്‍റണി. കേസുമായി മുന്നോട്ടു പോകവെ തനിക്കും തന്‍റെ കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാലും റോഷൻ ആൻഡ്രൂസിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ എല്ലാവരും സഹായിക്കണമെന്നും ആൽവിൻ ആന്‍റണി കൊച്ചിയിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കുടുംബത്തോടൊപ്പമാണ് ആൽവിൻ ആന്‍റണി വാർത്താ സമ്മേളനം നടത്തിയത്.
ഭയമുണ്ട്. പക്ഷെ പോലീസ് നല്ല ധൈര്യം തരുന്നുണ്ട്. അതുകൊണ്ട് കേസിൽ നിയമത്തിന്‍റെ വഴിയേ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ആൽവിൻ ആന്‍റണി പറഞ്ഞു.
കേസിൽ ഒത്തുതീർപ്പിന് തയ്യാറാകാത്തതിനാൽ മകനെതിരെ കള്ളക്കേസ് നൽകാനുള്ള ശ്രമമുണ്ടെന്നും ആൽവിൻ ആന്‍റണിയും കുടുംബം നേരെത്തെ ആരോപിച്ചിരുന്നു. ആൽവിൻ ആന്‍റണിയെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് റോഷൻ ആന്‍ഡ്രൂസുമായി സഹകരിക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു.
റോഷൻ ആൻഡ്രൂസിനെതിരെ ആൽവിൻ ആന്റണിയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ നടപടി വേഗത്തിലാക്കുമെന്ന് ഡി ജി പി ഉറപ്പ് നൽകി. ഇരുകൂട്ടർക്കുമെതിരെ പരാതി നിലനിൽക്കുന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ് സുരേന്ദ്രൻ അറിയിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam