കൊച്ചി കുടിവെള്ള പ്രശ്നം: സ്റ്റാന്‍ഡ്ബൈ മോട്ടോര്‍ വാങ്ങും, ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കുന്നുവെന്ന് മന്ത്രി

Published : Feb 22, 2023, 04:27 PM IST
കൊച്ചി കുടിവെള്ള പ്രശ്നം: സ്റ്റാന്‍ഡ്ബൈ മോട്ടോര്‍ വാങ്ങും, ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കുന്നുവെന്ന് മന്ത്രി

Synopsis

കൂടുതല്‍ ചെറുടാങ്കറുകള്‍ എത്തിക്കുമെന്നും പ്രശ്നം ആവര്‍ത്തിക്കാതിരിക്കാന്‍ സ്റ്റാന്‍ഡ്ബൈ മോട്ടോര്‍ വാങ്ങുമെന്നും മന്ത്രി പറഞ്ഞു.

കൊച്ചി: കൊച്ചിയിലെ കുടിവെള്ള പ്രശ്നത്തില്‍ ഇടപെട്ട് മന്ത്രി റോഷി അ​ഗസ്റ്റിന്‍. ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നു. കൂടുതല്‍ ചെറുടാങ്കറുകള്‍ എത്തിക്കുമെന്നും പ്രശ്നം ആവര്‍ത്തിക്കാതിരിക്കാന്‍ സ്റ്റാന്‍ഡ്ബൈ മോട്ടോര്‍ വാങ്ങുമെന്നും മന്ത്രി പറഞ്ഞു. കുടിവെള്ള ക്ഷാമത്തിന് പരിഹാരമുണ്ടാക്കാത്തതിൽ പ്രതിഷേധിച്ച് ഫോർട്ട് കൊച്ചിയിൽ നാട്ടുകാര്‍ ഉപരോധ സമരം നടത്തി. ഫോർട്ട് കൊച്ചി താലൂക്ക് ഓഫീസും തോപ്പുംപടി റോഡും കുടങ്ങളുമായി സ്ത്രീകളുടെ നേതൃത്വത്തിൽ ഉപരോധിച്ചു. പശ്ചിമകൊച്ചിയിൽ എല്ലായിടത്തും ടാങ്കറുകളിൽ വെള്ളം എത്തിക്കുമെന്ന സർക്കാർ പ്രഖ്യാപനം ഇന്നും നടപ്പായില്ല.

രണ്ട് മണിക്കൂർ നീണ്ട ഉപരോധത്തിലേക്ക് ജനപ്രതിനിധികളടക്കം ആരും തിരിഞ്ഞ് നോക്കിയില്ല. ഇതോടെ  ഫോർട്ട് കൊച്ചി താലൂക്ക് ഓഫീസിലേക്ക് നാട്ടുകാരുടെ പ്രതിഷേധ മാർച്ച് നടന്നു. പിന്നെ താലൂക്ക് ഓഫീസിന് മുന്നിലായി ഉപരോധം. ചെറുകിട ടാങ്കറുകളിൽ ഉൾപ്രദേശക്കളിലേക്ക് അടക്കം വെള്ളമെത്തിക്കുമെന്ന പ്രഖ്യാപനം ഇതുവരെ നടപ്പായില്ല. ഒരു മാസമായിട്ടും ഒരു ടാങ്കർ പോലും എത്താത്ത ഇടങ്ങൾ പശ്ചിമകൊച്ചിയിലുണ്ട്. കുടിവെള്ള പ്രശ്നത്തിന് ഉടൻ പരിഹാരമുണ്ടാക്കിയില്ലെങ്കിൽ സമരം കടുപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
 

PREV
Read more Articles on
click me!

Recommended Stories

Malayalam News Live: രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗ കേസ്: ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയിൽ
Kerala Local Body Election 2025 LIVE: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടം, വടക്കന്‍ കേരളത്തില്‍ വോട്ടെടുപ്പ് തുടങ്ങി