ജുമാ, കല്ല്യാണം, മരണാനന്തര ചടങ്ങ്, ചിട്ടി ലേലം..; പോത്തന്‍കോട് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ റൂട്ട് മാപ്പ്

By Web TeamFirst Published Mar 31, 2020, 8:19 PM IST
Highlights

അബ്ദുള്‍ അസീസ് ഈ സ്ഥലങ്ങൾ സന്ദർശിക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്നവർ 1077, 1056, 0471–2466828 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. 
 

തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് 19 ബാധിച്ച് മരിച്ച പോത്തൻകോട് സ്വദേശി അബ്ദുള്‍ അസീസിന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ഇക്കഴിഞ്ഞ മൂന്നാം തീയിതി മുതല്‍ 23ാം തിയതി വരെയുള്ള ദിവസങ്ങളില്‍ മരണാനന്തര ചടങ്ങ്, വിവാഹം, സ്കൂള്‍ പിടിഎ യോഗം, ബാങ്ക് ചിട്ടി ലേലം, ജുമാനമസ്കാരം തുടങ്ങിയ കാര്യങ്ങളില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നുവെന്നാണ് റൂട്ട് മാപ്പിൽ നിന്ന് വ്യക്തമാകുന്നത്.

അബ്ദുള്‍ അസീസ് ഈ സ്ഥലങ്ങൾ സന്ദർശിക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്നവർ 1077, 1056, 0471–2466828 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. 

അബ്ദുള്‍ അസീസിന്റെ റൂട്ട് മാപ്പ് ഇങ്ങനെ

മാർച്ച് 2 

പോത്തൻകോട് രാജശ്രീ ഓഡിറ്റോറിയത്തിൽ ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്തു

മാർച്ച് 2 ഉച്ചയ്ക്ക് 2 മണി

മെഡിക്കൽ കോളേജിനടുത്തുള്ള സബ് ട്രഷറി ഓഫീസിലെത്തി

മാർച്ച് 2 

കബറടിയിൽ ബന്ധുവിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു

മാർച്ച് 6 

പോത്തൻകോട് വാവരമ്പലത്തുള്ള ജുമാ മസ്ജിദിലെത്തി

മാർച്ച് 11 

കബറടിയിലുള്ള മറ്റൊരു ബന്ധുവിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു

മാർച്ച് 13 

പോത്തൻകോട് വാവരമ്പലത്തുള്ള ജുമാ മസ്ജിദിലെത്തി

മാർച്ച് 17 

ആയിരൂപ്പാറ കാർഷിക സർവ്വീസ് സഹകരണ ബാങ്കിന്റെ ചിട്ടിലേലത്തിൽ പങ്കെടുത്തു

മാർച്ച് 18 

മോഹനപുരം കൈതൂർകോണത്ത് ബന്ധുവിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു

മാർച്ച് 18 

രോഗലക്ഷങ്ങളോടെ തോന്നയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി

മാർച്ച് 20 

വാവരന്പലം ജുമാ മസ്ജിദിലെത്തി സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു

മാർച്ച് 21 

തോന്നയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കെത്തി

മാർച്ച് 23 

വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു

മാർച്ച് 23 

തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

click me!