ദൈവത്തിൻ്റെ കൈ: തിരൂരിൽ ഓടുന്ന ട്രെയിനിൽ നിന്ന് വീണ സ്ത്രീയെ രക്ഷിച്ചെടുത്ത് ആര്‍പിഎഫ് ഉദ്യോഗസ്ഥൻ

Published : Jun 28, 2024, 09:22 AM IST
ദൈവത്തിൻ്റെ കൈ: തിരൂരിൽ ഓടുന്ന ട്രെയിനിൽ നിന്ന് വീണ സ്ത്രീയെ രക്ഷിച്ചെടുത്ത് ആര്‍പിഎഫ് ഉദ്യോഗസ്ഥൻ

Synopsis

ട്രെയിനിൻ്റെ അടിയിലേക്ക് കാൽ പോയി വീഴാൻ തുടങ്ങിയ സ്ത്രീയെ രണ്ട് കൈകൾ കൊണ്ടും ചേര്‍ത്ത് പിടിച്ച് രക്ഷിച്ചത് ആര്‍പിഎഫ് കോൺസ്റ്റബിൾ സുരേഷ് കുമാര്‍

മലപ്പുറം: തിരൂർ റെയിൽവെ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് വീണ സ്ത്രീയെ രക്ഷപെടുത്തി ആര്‍പിഎഫ് ഉദ്യോഗസ്ഥൻ. ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്ന് താഴെ വീണ സ്ത്രീയാണ് രക്ഷപ്പെട്ടത്. ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് വിവരം. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ താഴേക്ക് കാൽ പോയി വീഴാൻ തുടങ്ങിയ സ്ത്രീയെ ആര്‍പിഎഫ് കോൺസ്റ്റബിൾ ഇഎസ് സുരേഷ് കുമാര്‍ പുറകിൽ നിന്നും പിടിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് ഇതേ ട്രെയിനിൽ സ്ത്രീ യാത്ര ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പുറത്തായതോടെയാണ് ദാരുണമായ അപകടം സമയോചിതമായ ഇടപെടലിലൂടെ ഒഴിവാക്കിയ സുരേഷ് കുമാറിൻ്റെ പ്രവര്‍ത്തനം അഭിനന്ദിക്കപ്പെടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതിരുവിട്ട അതിക്രമം: കൊരട്ടിയിൽ യുവാവിനെ ക്രൂരമായി മർദിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
അയൽവക്കത്ത് കാലാവസ്ഥ ചതിച്ചു, 'മലയാളി' അടുക്കളക്ക് തീപിടിക്കുന്നു! സവാള വില കിലോ 50 രൂപയിലേക്ക്; ഓണമെത്തും മുന്നേ പച്ചക്കറി വില കുതിക്കുന്നു