
തിരുവനന്തപുരം : ചീഫ് മിനിസ്റ്റേഴ്‌സ് റിസർച്ച് ഫെലോഷിപ്പ് ഫോർ മൈനോറിറ്റീസ് ഈ വർഷത്തെ ഫെലോഷിപ്പിന് അപേക്ഷിക്കാം. യുജിസി അംഗീകാരമുള്ള സർവകലാശാലകളിലും സ്ഥാപനങ്ങളിലും റെഗുലർ/ഫുൾടൈം ഗവേഷണം ചെയ്യുന്ന കേരളീയരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് ഫെലോഷിപ്പിന് അപേക്ഷിക്കാനാകുക. പ്രതിമാസം 20,000 രൂപ വീതം ഒരുവർഷത്തേക്ക് ഒറ്റത്തവണയായി 2,40,000 രൂപ ഫെലോഷിപ്പായി അനുവദിക്കും. അപേക്ഷകർ കേന്ദ്ര/സംസ്ഥാന സർക്കാരിൻ്റെയോ സർവകലാശാലകളുടെയോ ഫെലോഷിപ്പുകളോ മറ്റു സാമ്പത്തിക സഹായമോ ലഭിക്കാത്തവർക്കാണ് പ്രസ്തുത ഫെലോഷിപ്പ് ലഭ്യമാക്കുന്നത്. 30 ശതമാനം ഫെലോഷിപ്പുകൾ പെൺകുട്ടികൾക്കായും അഞ്ചു ശതമാനം ഫെലോഷിപ്പുകൾ ഭിന്നശേഷിക്കാർക്കായും സംവരണം ചെയ്തിട്ടുണ്ട്.
അപേക്ഷകർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് വേണം. ഡയറക്ടർ ന്യൂനപക്ഷ ക്ഷേമവകുപ്പ്, നാലാം നില വികാസ് ഭവൻ, തിരുവനന്തപുരം 33 എന്ന വിലാസത്തിൽ ജനുവരി 15 ന് മുൻപായി പൂരിപ്പിച്ച അപേക്ഷ നേരിട്ടോ, തപാൽ മുഖേനയോ ലഭ്യമാക്കണം. സംശയങ്ങൾക്ക് 0471 2300523, 2300524, 2302000 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam