തെരഞ്ഞെടുപ്പ് ഫലം പ്രതികൂലമാക്കിയത് കോൺഗ്രസ് നേതാക്കൾ: ഷിബു ബേബിജോൺ

By Web TeamFirst Published Dec 19, 2020, 10:08 AM IST
Highlights

തോൽവിയുടെ കാരണങ്ങൾ പരിശോധിച്ചാൽ ഇത് ഒരു വ്യക്തിയുടെ പ്രശ്നമല്ലെന്നും സംവിധാനത്തിന്റെയാകെ പോരായ്മയാണെന്നുമാണ് വിമർശനം. തൊലിപ്പുറത്തെ മാറ്റങ്ങൾ കൊണ്ട് മുന്നണിയെ രക്ഷിക്കാൻ ആവില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ യുഡിഎഫിൽ പൊട്ടിത്തെറി തുടരുന്നു.യുഡിഎഫ് സംവിധാനം നിർജ്ജീവമാണെന്നും കോൺഗ്രസ് നേതാക്കൾ തോൽവിക്ക് ആക്കം കൂട്ടിയെന്നും ഷിബു ബേബി ജോൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തമ്മിലടി മോശം പ്രതിച്ഛായ ഉണ്ടാക്കിയെന്നാണ് ആർഎസ്പിയുടെ വിമർശനം. 

വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം നിസാര വിഷയം വലിയ വിവാദമാക്കി പ്രതികൂലമാക്കിയത് കോൺഗ്രസ് നേതാക്കൾ തന്നെയാണെന്നാണ് ഷിബു ബേബി ജോൺ പറയുന്നത്. ഇത്തരം സംഭവങ്ങൾ ച‍‌‌ർച്ച ചെയ്തേ പറ്റൂ. തോൽവിയുടെ കാരണങ്ങൾ പരിശോധിച്ചാൽ ഇത് ഒരു വ്യക്തിയുടെ പ്രശ്നമല്ലെന്നും സംവിധാനത്തിന്റെയാകെ പോരായ്മയാണെന്നുമാണ് വിമർശനം. തൊലിപ്പുറത്തെ മാറ്റങ്ങൾ കൊണ്ട് മുന്നണിയെ രക്ഷിക്കാൻ ആവില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് പ്രകടനത്തിൽ ആർഎസ്പിക്ക് കടുത്ത അതൃപ്തിയുണ്ട്. യുഡിഎഫ് യോഗത്തിന് മുമ്പ് കോൺഗ്രസ് നേതാക്കളെ കാണാനാണ് പാർട്ടി തീരുമാനം. മുന്നണിയിൽ ഇങ്ങനെ തുടരണോ എന്ന് വരെ ആർഎസ്പിയിൽ ആലോചനയുണ്ട്. ലീഗിനും മുന്നണിയിലെ പരസ്യപോരിൽ അതൃപ്തിയുണ്ട് മുന്നണിയോഗത്തിന് മുൻപ് കോൺഗ്രസ് നേതാക്കളുമായി കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ച നടത്തും.
 

click me!