ആർഎസ്എസ് അഖില ഭാരതീയ ബോധ്യ പ്രമുഖ് ആർ. ഹരി അന്തരിച്ചു

Published : Oct 29, 2023, 09:01 AM ISTUpdated : Oct 29, 2023, 09:53 AM IST
 ആർഎസ്എസ് അഖില ഭാരതീയ ബോധ്യ പ്രമുഖ്  ആർ. ഹരി അന്തരിച്ചു

Synopsis

ആര്‍എസ്എസിന്  കേരളത്തിൽ വേരോട്ടം ഉണ്ടാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.ആര്‍എസ്എസിന്‍റെ കേരളത്തിലെ ബൗദ്ധിക മുഖമായിരുന്നു  

എറണാകുളം:പ്രമുഖ ആര്‍എസ്എസ് നേതാവ് ആർ ഹരി(93) അന്തരിച്ചു.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലായിരുന്നു അന്ത്യം.എറണാകുളം അമൃത ആശുപത്രിയിൽ രാവിലെ 7.30 ഓടെ ആയിരുന്നു അന്ത്യം.ആര്‍എസ്എസ് അഖില ഭാരതീയ ബോധ്യ പ്രമുഖ് ആയിരുന്നു. കേരളത്തിൽ ആര്‍എസ്എസിന് വേരോട്ടം ഉണ്ടാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.മികച്ച പ്രാസംഗികനും എഴുത്തുകാരനും ആയിരുന്നു.മലയാളം ഇംഗ്ളീഷ് ഹിന്ദി മറാത്തി കൊങ്ങിണി ബംഗാളി ഭാഷകളിൽ നിരവധി പുസ്തകങ്ങൾ എഴുതി.

 

1930 ൽ വൃശ്ചികത്തിലെ രോഹിണി നക്ഷത്രത്തിൽ രംഗ ഷേണോയിയുടേയും പത്മാവതിയുടേയും മകനായി എറണാകുളത്തായിരുന്നു ആര്‍ഹരിയുടെ ജനനം,എറണാകുളം സെന്‍റ്  ആൽബർട്ട്സ് ഹൈസ്കൂളിലും ,മഹാരാജാസ് കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി..ബാലസ്വയംസേവകനായി രാഷ്ട്രിയ സ്വയം സേവക സംഘത്തിൽ ചേർന്നു,
1951ൽ സംഘപ്രചാരകായി,ആദ്യം വടക്കൻ പറവൂരിൽ.പിന്നീട്, തൃശൂർ ജില്ല,പാലക്കാട്‌ ജില്ല, തിരുവനന്തപുരം വിഭാഗ് പ്രചാരക്,എറണാകുളം വിഭാഗ് പ്രചാരക്, കോഴിക്കോട് വിഭാഗ് പ്രചാരക് എന്നിങ്ങിനെ പ്രവര്‍ത്തിച്ചു. 1980ൽ സഹപ്രാന്ത് പ്രചാരകനായി. 1983ൽ അദ്ദേഹം കേരള പ്രാന്ത് പ്രചാരകും,1989 ൽ അഖില ഭാരതീയ സഹ-ബൌധിക് പ്രമുഖായി.ഒരു വര്‍ഷം കഴിഞ്ഞപ്പോൾ അഖില ഭാരതീയ ബൌധിക് പ്രമുഖുമായി.

ഔദ്യോഗിക ചുമതലകളിൽ നിന്നും വിരമിച്ച് പ്രാന്ത് കാര്യാലയത്തിൽ(മാധവ നിവാസിൽ) താമസിച്ച് ഗ്രന്ഥ രചനകളിൽ മുഴുകിവിശ്രമ ജീവിതം നയിക്കുകയായിരുന്നു.ആർ.ഹരിയുടെ മൃതദേഹം എളമക്കരയിലെ ആര്‍എസ്എസ് കാര്യലയത്തിൽ പൊതുദർശനത്തിനു വയ്ക്കും.ദേശീയ നേതാകൾ അടക്കം സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വടക്കൻ കേരളത്തിൽ വോട്ടെടുപ്പ് സമാധാനപരം; പോളിങ്ങില്‍ നേരിയ ഇടിവ്, ഉയർന്ന പോളിംഗ് വയനാട്
'മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയായി'; വികസിത കേരളത്തിനായി എൻഡിഎക്ക് വോട്ട് ചെയ്തവര്‍ക്ക് നന്ദി പറഞ്ഞ് ബിജെപി