
ആലപ്പുഴ: ആരാധനാലയങ്ങളെ ആർഎസ്എസ് അക്രമത്തിൻ്റെ കേന്ദ്രമാക്കുന്നു എന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. അക്രമത്തെ അക്രമം കൊണ്ട് സിപിഎം നേരിടില്ല. സമാധാന ശ്രമങ്ങൾക്ക് മുൻകൈയെടുക്കും എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രി വി മുരളീധരൻ്റെ പ്രസ്താവനകൾ എല്ലാം നിലവാരം കുറഞ്ഞതാണ്. മുഖ്യമന്ത്രിക്കെതിരെ മുരളീധരൻ വ്യക്തിപരമായ ആക്രമണം നടത്തുന്നു. അദ്ദേഹം തെറ്റുതിരുത്താൻ തയാറാകുന്നില്ല. ആർ എസ് എസിൻ്റെ സംസ്കാരമാണ് മന്ത്രി പ്രകടിപ്പിക്കുന്നത്. അദ്ദേഹം മന്ത്രിസ്ഥാനത്തിരിക്കാൻ അനുയോജ്യനാണോ എന്ന് അവർ പരിശോധിക്കണം.
ആലപ്പുഴ ജില്ലയിൽ സി പി എം പ്രവർത്തനം മാതൃകാപരമാണ്. പ്രവർത്തന മികവോടെ പാർട്ടി മുന്നോട്ടു പോകുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെയും ലോക്സഭ തെരഞ്ഞെടുപ്പിലെയും വിജയം ആലപ്പുഴയിൽ ആവർത്തിക്കുമെന്നും വിജയരാഘവൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam