
ദില്ലി : ദക്ഷിണേന്ത്യ ലക്ഷ്യമിട്ട് ആർ.എസ്.എസ്. ഡിസംബർ 12 ന് ബ്രിഡ്ജിങ് സൗത്ത് എന്ന പേരിൽ ദില്ലിയിൽ കോൺക്ലേവ് നടത്തും. കേന്ദ്ര മന്ത്രിമാരും കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പരിപാടിയിൽ പങ്കെടുക്കും. ദക്ഷിണേന്ത്യയെ രാജ്യത്ത് നിന്നും വേറിട്ട് നിർത്താനുള്ള ശ്രമം നടക്കുന്നുവെന്നും ഇത്തരം പ്രചാരണങ്ങൾക്കെതിരെയുള്ള പരിപാടിയാണ് ബ്രിഡ്ജിംഗ് സൗത്ത് എന്നും മുതിർന്ന ആർഎസ്എസ് നേതാവ് ജെ നന്ദകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കൊച്ചി ഉൾപ്പടെ 6 ദക്ഷിണേന്ത്യൻ നഗരങ്ങളിൽ സെമിനാർ നടത്താനും തീരുമാനമുണ്ട്. ക്രൈസ്തവ നേതാക്കളടക്കം ബിജെപിയുമായും ആർഎസ്എസുമായും അടുക്കുന്നു. ഇതിനെതിരെ മണിപ്പൂർ കലാപവും, ഇസ്രയേൽ- ഹമാസ് സംഘർഷവും കേരളത്തിൽ ആയുധമാക്കുന്നുവെന്നും നന്ദകുമാർ കുറ്റപ്പെടുത്തി.
കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് ആശ്വാസം, പലിശയടക്കം 13 കോടി തിരികെ നൽകും, പുതിയ 85 നിക്ഷേപകർ