ആർടിപിസിആർ നിരക്ക് കുറച്ച നടപടിക്കെതിരായ അപ്പീൽ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

By Web TeamFirst Published Jun 9, 2021, 7:01 AM IST
Highlights

നേരത്തെ ഡിവിഷൻ ബഞ്ച് ഐസിഎംആറിനോടും സർക്കാരിനോടും വിലയുടെ കാര്യത്തിൽ വിശദീകരണം തേടിയിരുന്നു

കൊച്ചി: കൊവിഡ് ബാധിതരെ കണ്ടെത്തുന്നതിനുള്ള ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ചതിനെതിരെ സ്വകാര്യ ലാബുടമകൾ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ആർടിപിസിആർ നിരക്ക് 500 രൂപയായി കുറച്ച സർക്കാർ നടപടി നേരത്തെ ഹൈക്കോടതി സിംഗിൾ ബഞ്ച് ശരി വച്ചിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ലാബുടമകൾ അപ്പീലുമായി വീണ്ടും കോടതിയെ സമീപിച്ചത്.

നേരത്തെ ഡിവിഷൻ ബഞ്ച് ഐസിഎംആറിനോടും സർക്കാരിനോടും വിലയുടെ കാര്യത്തിൽ വിശദീകരണം തേടിയിരുന്നു. ഇരു കക്ഷികളും ഇന്ന് നിലപാടറിയിച്ചേക്കും. വിതരണ കമ്പനികൾ ഓക്സിജൻ വില വർധിപ്പിച്ചതിനെതിരെ സ്വകാര്യ ആശുപത്രികൾ സമർപ്പിച്ച ഹർജിയും കോടതി പരിഗണിക്കും.

click me!