
കോട്ടയം: റബര്‍ വില 300 രൂപയായി ഉയരുമോ എന്ന കാര്യം പറയാനാകില്ലെന്ന് റബര്‍ ബോര്‍ഡ് ചെയര്‍മാന്‍. രാജ്യാന്തര വിപണിയിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് റബര്‍ വില തീരുമാനിക്കപ്പെടുകയെന്നും ചെയര്‍മാന്‍ സാവര്‍ ധനാനിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. റബര്‍ വില മുന്നൂറു രൂപയാക്കിയാല്‍ കേന്ദ്ര സര്‍ക്കാര്‍ റബര്‍ ബോര്‍ഡ് പിരിച്ചുവിടുമെന്ന പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ചെയര്‍മാന്‍ അവകാശപ്പെട്ടു.
റബര്‍ ബോര്‍ഡ് പിരിച്ചുവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തുന്നു എന്ന പ്രചാരണം ശക്തിപ്പെടുന്നതിനിടെയാണ് ബോര്‍ഡിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷിക ആഘോഷങ്ങള്‍ കോട്ടയത്ത് നടക്കുന്നത്. ഏഴു വര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ റബര്‍ ബോര്‍ഡിന് അനുവദിച്ച പണത്തിന്‍റെ കണക്കു നിരത്തിയാണ് ബോര്‍ഡ് പൂട്ടുമെന്ന വാദങ്ങളെ ചെയര്‍മാന്‍ ഖണ്ഡിക്കാന്‍ ശ്രമിക്കുന്നത്.
റബര്‍ വില സ്ഥിരതാ ഫണ്ടില്‍ കേന്ദ്രം ഫണ്ട് കൂടി ലഭ്യമാക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തിന് വ്യക്തമായ ഉത്തരം ചെയര്‍മാന്‍ നല്‍കിയില്ല. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൃഷി നടത്തിയാല്‍ കേരളത്തിലെ റബര്‍ മേഖലയ്ക്ക് ഇനിയും ഭാവിയുണ്ടെന്ന നിരീക്ഷണവും ചെയര്‍മാന്‍ പങ്കുവയ്ക്കുന്നു. ബിജെപിയുടെ പശ്ചിമബംഗാള്‍ ഘടകത്തിന്‍റെ മുന്‍ ട്രഷറര്‍ കൂടിയാണ് സാവര്‍ ധനനാനിയ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam