'ബിഷപ്പ് പാംപ്ലാനി ഉയർത്തിയത് കരുതലിന്‍റെ രാഷ്ട്രീയം, ആശങ്ക കേന്ദ്ര ശ്രദ്ധയിൽപ്പടുത്തും'; കെ.എം ഉണ്ണികൃഷ്ണൻ

Published : Mar 24, 2023, 10:38 AM ISTUpdated : Mar 24, 2023, 11:27 AM IST
'ബിഷപ്പ് പാംപ്ലാനി ഉയർത്തിയത് കരുതലിന്‍റെ  രാഷ്ട്രീയം, ആശങ്ക കേന്ദ്ര ശ്രദ്ധയിൽപ്പടുത്തും'; കെ.എം ഉണ്ണികൃഷ്ണൻ

Synopsis

തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുമായി റബർ ബോർഡ് വൈസ് ചെയർമാനും ബി ഡി ജെ എസ് നേതാവുമായ   കെ എം ഉണ്ണികൃഷ്ണൻ കൂടിക്കാഴ്ച്ച നടത്തി .റബ്ബർ വിലയിടിവ് സംബന്ധിച്ച ബിഷപ്പിന്‍റെ  ആശങ്ക ഗൗരവമായി കാണുന്നുവെന്ന്  കെ എം ഉണ്ണികൃഷ്ണൻ

തലശ്ശേരി:തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുമായി റബർ ബോർഡ് വൈസ് ചെയർമാനും  കെ എം ഉണ്ണികൃഷ്ണൻ കൂടിക്കാഴ്ച്ച നടത്തി. തലശേരി ബിഷപ് ഹൗസിലായിരുന്നു കൂടിക്കാഴ്ച്ച നടത്തിയത്. റബർ വില 300 രൂപയാക്കിയാൽ ബിജെപിയെ സഹായിക്കാൻ മടിക്കില്ലെന്ന ബിഷപ്പിന്‍റെ  പ്രസ്താവനക്ക് പിന്നാലെയാണ് കൂടിക്കാഴ്ച്ച.

റബ്ബർ വിലയിടിവ് സംബന്ധിച്ച ബിഷപ്പിന്റെ ആശങ്കകൾ ഗൗരവമായി കാണുന്നുവെന്ന് ഉണ്ണികൃഷ്ണണന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. കേന്ദ്ര സർക്കാരും ഈ കാര്യങ്ങൾ ഗൗരാവമായി കാണുന്നുണ്ട്. പ്രശ്നങ്ങൾ കേന്ദ്രത്തിന്‍റെ  ശ്രദ്ധയിൽ പെടുത്തും. കർഷകർക്ക് സഹായം നൽകാമെന്നു ഉറപ്പ് നൽകിയിട്ടുണ്ട്. ബിഷപ് ഉയർത്തിയത് കരുതലിന്റെ രാഷ്ട്രീയമാണ്. സഭയുമായുള്ള ബന്ധം ഊഷ്മളമാക്കും. എൻ ഡി എ ക്ക് അനുകൂലമായ നിലപാടാണ് ബിഷപ് സ്വീകരിച്ചതെന്ന് കരുതുന്നുവെന്നും ഉണ്ണികൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേന്ദ്രസ‍ർക്കാർ തീരുമാനത്തെ  എതിർക്കുന്നവർ ഇന്ത്യക്കാരാണോ',IFFK യിലെ സിനിമവിലക്കിനെ ന്യായീകരിച്ച റസൂല്‍ പൂക്കുട്ടിക്കെതിരെ ഇടത് സാംസ്കാരിക പ്രവർത്തകർ
കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു