
പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് നിയന്ത്രണ വിധേയമാകുന്നു. ഇന്ന് 93,456 പേരാണ് ദർശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്. ഇതിൽ 60,000 ഇതിനകം പേർ ദർശനം നടത്തിയെന്നാണ് ദേവസ്വം ബോർഡ് കണക്ക്. കുട്ടികൾക്കും പ്രായമേറിയവർക്കുമായി പ്രത്യേക ക്യു സജ്ജീകരിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല. അടുത്ത ദിവസം മുതൽ തിരക്ക് കൂടുന്ന സാഹചര്യം ഉണ്ടായാൽ കൂടുതൽ പോലീസുകാരെ പമ്പ മുതൽ സന്നിധാനം വരെ വിന്യസിക്കും. രണ്ടുദിവസമായി മഴ മാറി നിൽക്കുന്നതിനാൽ തീർത്ഥാടനത്തിന് അനുകൂല അന്തരീക്ഷമാണ്.
കൊച്ചി: ശബരിമല കാനനപാതയിലെ രാത്രികാല നിയന്ത്രണം ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാർ വിശദീകരണം തേടി. രാത്രി നിരോധനം ഏർപ്പെടുത്തിയത് കാനനക്ഷേത്രങ്ങളുടെ പ്രസക്തി നഷ്ടമാക്കുമെന്നും 24 മണിക്കൂറും പാത തീർത്ഥാടകർക്കായി തുറക്കണമെന്നുമാണ് ആവശ്യം.എന്നാൽ നിയന്ത്രണം തീർത്ഥാടകരുടെ സുരക്ഷയ്ക്ക് വേണ്ടിയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
കൊവിഡ് കാലത്ത് അടച്ചിട്ടപാതയിൽ നിലവിൽ വന്യമൃഗസാന്നിധ്യം കൂടുതലാണ്. തീർത്ഥാടകരുടെ സുരക്ഷയെ മുൻനിർത്തിയാണ് നിലവിലുള്ള നിയന്ത്രണമെന്ന് സർക്കാർ അറിയിച്ചു. കാനനപാതയിൽ വന്യമൃഗങ്ങൾ തീർത്ഥാടകരെ ആക്രമിക്കുന്ന സാഹചര്യമുണ്ടായാൽ രക്ഷാപ്രവർത്തനം ദുഷ്കരമാകും എന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ വനംവകുപ്പ്, ജില്ലാ പോലീസ് മേധാവി, പെരിയാർ ടൈഗർ റിസവ്വ് ഡെപ്യൂട്ടി യറക്ടർ എന്നിവരോട് തിങ്കളാഴ്ഛ റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടു.അയ്യപ്പ ധർമ്മ സംഘമാണ് ഹർജി നൽകിയത്.