കൈയിലുള്ള പണം നഷ്ടമായി; മടങ്ങി പോകാൻ പണമില്ലാതെ റഷ്യൻ പൗരന് കൊച്ചിയിൽ ദുരിതജീവിതം

Published : Feb 23, 2023, 01:41 PM IST
കൈയിലുള്ള പണം നഷ്ടമായി; മടങ്ങി പോകാൻ പണമില്ലാതെ റഷ്യൻ പൗരന്  കൊച്ചിയിൽ ദുരിതജീവിതം

Synopsis

രാത്രി അടുത്തുള്ള പാർക്കിലാണ് ഉറക്കം. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് സലാവത്തിനെ സഹായിക്കാൻ ഫോർട്ട് കൊച്ചിപൊലീസ് ഇടപെട്ടിട്ടുണ്ട്.

കൊച്ചി: നാട്ടിലേക്ക് തിരിച്ചു പോകാൻ പണം ഇല്ലാത്തതിനാൽ കൊച്ചിയിൽ ദുരിത ജീവിതത്തിലാണ് ഒരു റഷ്യൻ വിനോദ സഞ്ചാരി. മോസ്കോയിൽ നിന്ന് ഫോർട്ട് കൊച്ചി കാണാനെത്തിയ സലാവത്താണ് താമസ സൗകര്യത്തിനും ഭക്ഷണത്തിനും വരെ വഴിയില്ലാതെ വലയുന്നത്. പല നാടുകൾ കണ്ട ശേഷമാണ് സലാവത് രണ്ടു മാസം മുൻപ് കൊച്ചിയിൽ എത്തിയത്. ഫോർട്ട്‌ കൊച്ചിയിലെ കാഴ്ചകൾ കണ്ടു മടങ്ങാൻ ഒരുങ്ങവേ അപ്രതീക്ഷിതമായി പണം നഷ്ടപ്പെട്ടു. ഇപ്പോൾ ഉണ്ണാനും ഉറങ്ങാനും പ്രദേശവാസികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഈ 32 കാരൻ. പ്രദേശത്തെ ഒരു ഹോട്ടലിൽ നിന്ന് സൗജന്യമായി കിട്ടുന്ന ഭക്ഷണം മാത്രമാണ് ആശ്രയം. 

രാത്രി അടുത്തുള്ള പാർക്കിലാണ് ഉറക്കം. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് സലാവത്തിനെ സഹായിക്കാൻ ഫോർട്ട് കൊച്ചിപൊലീസ് ഇടപെട്ടിട്ടുണ്ട്. സലാവത്തിന്റെ സഹോദരിയിൽ നിന്നും പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. വൈകാതെ നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുമെന്ന് ഫോർട്ട് കൊച്ചി പൊലീസ് വ്യക്തമാക്കി. 

അന്യനാട്ടിൽ പത്ത് പൈസയിലാത്തെ കുടുങ്ങിയ സലാവത്ത് ഹോട്ടലുടമയുടെ കാരുണ്യം കൊണ്ട് പട്ടിണി കിടിക്കേണ്ടി വന്നില്ല. കേരളം കാണാനെത്തിയ ഈ മനുഷ്യന് തിരിച്ചു പോകും വരെ കിടക്കാനൊരിടമെങ്കിലും ഒരുക്കേണ്ടതായിട്ടുണ്ട്.   

PREV
Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും