ശബരിമല പ്രവേശന വിവാദം; രഹ്ന ഫാത്തിമയുടെ ഹർജി സുപ്രീംകോടതിയിൽ

Published : Dec 01, 2022, 02:08 AM ISTUpdated : Dec 01, 2022, 02:09 AM IST
  ശബരിമല പ്രവേശന വിവാദം; രഹ്ന ഫാത്തിമയുടെ ഹർജി സുപ്രീംകോടതിയിൽ

Synopsis

മതവിശ്വാസത്തെ അവഹേളിക്കാൻ ശ്രമിച്ചെന്നും, സാമൂഹിക മാധ്യമങ്ങൾ വഴി മതവികാരം വ്രണപ്പെടുത്തുന്ന ഫെയ്സ്ബുക്ക് പോസ്റ്റുകൾ പ്രസിദ്ധീകരിച്ചെന്നുള്ള  പരാതിയിലാണ് കേസ് എടുത്ത്. നേരത്തെ ഹർജിയിൽ സംസ്ഥാനത്തിൻ്റെ  മറുപടി കോടതി തേടിയിരുന്നു.

ദില്ലി: ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ശബരിമലയിൽ ക്ഷേത്രദർശനത്തിന് ശ്രമിച്ചതിനെതിരെ പത്തനംതിട്ട പൊലീസ് എടുത്ത  കേസിൽ ഹൈക്കോടതി നൽകിയ  ജാമ്യത്തിലെ വ്യവസ്ഥകൾ ലഘുകരിക്കണമെന്ന്  ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ നൽകിയ  ഹർജി സുപ്രിം കോടതി നാളെ പരിഗണിച്ചേക്കും. മതവിശ്വാസത്തെ അവഹേളിക്കാൻ ശ്രമിച്ചെന്നും, സാമൂഹിക മാധ്യമങ്ങൾ വഴി മതവികാരം വ്രണപ്പെടുത്തുന്ന ഫെയ്സ്ബുക്ക് പോസ്റ്റുകൾ പ്രസിദ്ധീകരിച്ചെന്നുള്ള  പരാതിയിലാണ് കേസ് എടുത്ത്. നേരത്തെ ഹർജിയിൽ സംസ്ഥാനത്തിൻ്റെ  മറുപടി കോടതി തേടിയിരുന്നു.

അതേസമയം, ശബരിമല സന്നിധാനത്തെ തിരക്ക് ഇന്ന് കുറഞ്ഞിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷമാണ് തിരക്ക് കുറഞ്ഞത്. പമ്പയിലും തിരക്ക് കുറവാണ്
അറുപതിനായിരത്തിലധികം പേരാണ് വെർച്വൽ ക്യൂവിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്. നാൽപതിനായിരത്തോളം പേർ ദർശനം നടത്തി. അടുത്ത രണ്ട് ദിവസങ്ങളിൽ വലിയ തിരക്കുണ്ടാവില്ലെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. സന്നിധാനത്തെ കടകളിൽ അധികൃതരുടെ പരിശോധന തുടരുകയാണ്. ചട്ട ലംഘനം നടത്തിയ കടകളിൽ നിന്ന് 51000 രൂപ പിഴ ഈടാക്കി. 

അതിനിടെ, ശബരിമല സന്നിധാനത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർ പാമ്പുകളെ പിടികൂടുന്ന തിരക്കിലാണ്. മണ്ഡലകാലത്ത് ഇതുവരെ 26 പാമ്പുകളെയാണ് ഇവർ പിടികൂടിയത്. കാനനപാതയിൽ കണ്ട മുർഖനെ പിടികൂടാനുള്ള പാമ്പുകളെ കാണുന്നത് പതിവാണ്. പമ്പയിലേയും സന്നിധാനത്തേയും കൺട്രോൾ റൂമുകളിലാണ് പാമ്പുകളെ കണ്ടാൽ വിവരമെത്തുക. ഉടൻ തന്നെ ഉദ്യോഗസ്ഥർ ഇവയെ പിടികൂടി സഞ്ചിയിലാക്കും. മൂന്ന് മൂർഖനുൾപ്പെടെ 26 പാമ്പുകളെ ഇത് വരെ പിടികൂടി. പിടികൂടിയ പാമ്പുകളെ ഉൾവനത്തിൽകൊണ്ടുപോയി ഉപേക്ഷിക്കുകയാണ് പതിവ്. കുറഞ്ഞത് രണ്ട് പാന്പിനെയെങ്കിലും ഉദ്യോഗസ്ഥർ ദിവസവും പിടികൂടുന്നുണ്ട്.  പാമ്പ് പിടുത്തം മാത്രമല്ല,  ഒടിഞ്ഞ് വീണ മരങ്ങൾ നീക്കം ചെയ്യുന്നതുൾപ്പെടെ നിരവധി കാര്യങ്ങളിൽ സജീവമാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ.

Read Also: മദ്യപിച്ചുണ്ടായ തർക്കം; സഹോദരന്‍റെ കുത്തേറ്റ് യുവാവ് മരിച്ചു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൊലീസിന് മുന്നിൽ കടുത്ത വെല്ലുവിളി; കിട്ടിയത് കൈയ്യുറ മാത്രം, സിസിടിവിയില്ല; കോട്ടയത്ത് നടന്ന റബ്ബർ ബോർഡ് ക്വാർട്ടേർസ് മോഷണത്തിൽ നഷ്ടമായത് 73 പവൻ
'കേരളത്തിൽ ഭരണ വിരുദ്ധ വികാരം, 50 % ജനങ്ങൾക്ക് അതൃപ്തി' എൻഡിടിവി വോട്ട് വൈബ് സർവ്വേയിൽ 31 % വോട്ട് യുഡിഎഫിന്