
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ ചെന്നൈ സ്മാർട് ക്രിയേഷൻ സി ഇ ഒ പങ്കജ് ഭണ്ഡാരിയെയും ബെല്ലാരിയിലെ റൊദ്ദം ജ്വല്ലറി ഉടമ ഗോവർദ്ധനെയും കസ്റ്റഡിയിൽ വാങ്ങാൻ എസ് ഐ ടിയുടെ നീക്കം. ഇതിനായി എസ് ഐ ടി നാളെ കസ്റ്റഡി അപേക്ഷ നൽകും. ലോഹപാളികളിൽ ഉള്ളത് ശബരിമല സ്വർണമാണെന്നറിഞ്ഞാണ് ഇരുവരും കൊള്ളയ്ക്ക് കൂട്ട് നിന്നതെന്നാണ് എസ് ഐ ടി വ്യക്തമാക്കുന്നത്. 474 ഗ്രാം സ്വർണം കൈയ്യിൽ കിട്ടിയപ്പോൾ കുറ്റബോധം തോന്നിയെന്നും പരിഹാരമായി ശബരിമലയിൽ സ്പോൺസർഷിപ്പിലൂടെ അന്നദാനത്തിനും മാളികപ്പുറത്ത് മാല വാങ്ങാനുമായി 20 ലക്ഷം നൽകിയാൽ മതിയെന്നും പോറ്റി പറഞ്ഞതായി ഗോവർദ്ധൻ മൊഴി നൽകി. പണം നൽകിയതിന്‍റെ തെളിവുകളും ഗോവർദ്ധൻ എസ് ഐ ടിക്ക് നൽകിയിട്ടുണ്ട്.
സ്വർണം സ്മാർട്ക്രിയേഷനിൽ നിന്നും ഗോവർദ്ധന്‍റെ കൈവശമെത്തിച്ച കൽപേഷിനെ എസ് ഐ ടി വീണ്ടും ചോദ്യം ചെയ്യും. കൊള്ളയടിച്ച സർണം ആക്ക്ർ കൈമാറി എന്നതിൽ വ്യക്തതയുണ്ടാക്കാൻ ഇരുവരെയും വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കഴിയുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. കേസിൽ ഇരുവരും ജാമ്യ ഹർജിയുമായി നാളെ ഹൈക്കോടതിയെ സമിപിക്കുമെന്നാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam