ശബരിമല സ്വർണക്കൊള്ള: അന്വേഷണം നീളുന്നു; കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി; ശാസ്ത്രീയ പരിശോധന ഫലം വന്നില്ല!

Published : May 18, 2026, 08:57 PM IST
sabarimala gold theft case

Synopsis

ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കേരള ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു. ജംഷഡ്പൂർ ലാബിൽ നിന്നുള്ള ശാസ്ത്രീയ പരിശോധനാ ഫലം വൈകുന്നതാണ് അന്വേഷണം നീളാൻ കാരണം. ഈ ഫലം ലഭിച്ചാൽ മാത്രമേ സ്വർണ്ണക്കൊള്ളയുടെ സ്വഭാവം വ്യക്തമാകൂ എന്ന് എസ്ഐടി കോടതിയെ അറിയിച്ചു.

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം പൂർത്തിയാക്കാൻ എസ്ഐടിക്ക് കൂടുതൽ സാവകാശം നൽകി കേരള ഹൈക്കോടതി. മാർച്ച് 26 ന് കോടതി കേസ് പരിഗണിച്ച് അന്വേഷണത്തിൽ സാവകാശം അനുവദിച്ചിരുന്നെങ്കിലും ഇന്ന് കൂടുതൽ സമയം അനുവദിക്കുകയായിരുന്നു. ശാസ്ത്രീയ പരിശോധനാ ഫലം വരാൻ വൈകുന്നതാണ് അന്വേഷണത്തിന് തടസമായിരിക്കുന്നത്. നേരത്തെ ഏപ്രിൽ അവസാന വാരം പരിശോധനാ ഫലം വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിൽ, മെയ് 18 ആയിട്ടും ഫലം വന്നില്ലെന്നാണ് വിവരം. 

ജംഷഡ്പൂർ ലാബിൽ നിന്നാണ് പരിശോധനാ ഫലം വരേണ്ടത്. പത്ത് ദിവസത്തിനകം ഫലം ലഭിക്കുമെന്നാണ് പ്രത്യേക അന്വേഷണ സംഘം കേരള ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഫലം ലഭിച്ച ശേഷം സ്വര്‍ണ്ണക്കൊള്ളയുടെ സ്വഭാവം മനസിലാക്കാനാകുമെന്ന് എസ്.ഐ.ടി ഇന്ന് കോടതിയിൽ വ്യക്തമാക്കി. ഇതോടെ കേസ് ഈ മാസം അവസാനം പരിഗണിക്കാനായി മാറ്റി. കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച് റിപ്പോർട്ട് അന്വേഷണ സംഘം ഇന്ന് കോടതിയിൽ സമർപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും നേരിട്ട് കണ്ടു; പുതിയ സർക്കാരിന് പ്രാർത്ഥനാശംസകൾ നേർന്ന് മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ
പ്രണയനാടകത്തില്‍ വീണത് 14കാരി, വിദ്യാർത്ഥിനിയെ പ്രലോഭിപ്പിച്ച് സുഹൃത്തിന്‍റെ വീട്ടിലെത്തിച്ച് പീഡനം; പ്രതി അറസ്റ്റിൽ