'പോറ്റിക്കൊപ്പം സോണിയയെ കാണാൻ ആന്‍റോ ആന്‍റണിയും ആടൂർ പ്രകാശും പോയി, ചോദ്യം ചോദിച്ച ചാനൽ പൂട്ടിക്കുമെന്ന് പറഞ്ഞു; എംവി ഗോവിന്ദൻ

Published : Feb 08, 2026, 11:12 AM IST
Adoor Prakash and MV Govindhan

Synopsis

ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതിന് പിന്നാലെ അടൂർ പ്രകാശ് പ്രകോപനപരമായി പെരുമാറിയെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എംവി ഗോവിന്ദൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതിന് പിന്നാലെ അടൂർ പ്രകാശ് പ്രകോപനപരമായി പെരുമാറിയെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എംവി ഗോവിന്ദൻ. അടൂർ പ്രകാശിനെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനം എല്ലാവർക്കും അറിയാമെന്നും ആന്‍റോ ആന്‍റണി, അടൂർ പ്രകാശ് എന്നിവർ പൊറ്റിക്കൊപ്പം സോണിയയെ കാണാൻ പോയിട്ടുണ്ട്, അടൂർ പ്രകാശ് ഉൾപ്പെടെയുള്ളവർ സ്വർണ കൊള്ളായിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലർത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിനു ശേഷം അടൂർ പ്രകാശ് പ്രകോപനപരമായി പെരുമാറുന്നു. രാഷ്ട്രീയ പ്രേരിതമാണ് ചോദ്യം ചെയ്യൽ എന്ന് അടൂർ പ്രകാശ് പറഞ്ഞിട്ടില്ല, ചോദ്യം ചോദിച്ച ചാനൽ പൂട്ടിക്കും എന്നാണ് അദ്ദേഹം പറഞ്ഞതെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു.

അടൂർ പ്രകാശിനെ ചോദ്യം ചെയ്ത് എസ്ഐടി

ഇന്നലെയാണ് സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്തത്. ചോദ്യങ്ങൾക്കെല്ലാം ഉത്തരം നല്‍കിയെന്നും ഉണ്ണികൃഷ്ണൻ പോറ്റിയെ കുറിച്ച് ചോദിച്ചു. അതിനും മറുപടി നല്‍കി എന്നും അദ്ദേഹം പറഞ്ഞു. ഞാൻ നൽകിയ മറുപടി തൃപ്തികരമാണോ എന്ന് പറയേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്. സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് അന്വേഷണസംഘം ചോദിച്ചില്ല എന്ന് പറഞ്ഞ അടൂർ പ്രകാശ് വീണ്ടും വിളിപ്പിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടെ രോഷാകുലനായി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മീൻ പരാമർശം; തന്റെ അനുഭവം ഒരു കൗതുകമെന്ന നിലയിലാണ് പറഞ്ഞതെന്ന് സി ദിവാകരൻ, 'ആനത്തലവട്ടത്തിന്റെ മകന്റെ പോസ്റ്റ്‌ കണ്ടിട്ടില്ല'
ക‌ടകംപള്ളിയുടെ വാദം പൊളിയുന്നു; പോറ്റിയുടെ വീട്ടിൽ ക‌ടകംപള്ളി പലതവണ പോയി, പോറ്റിയുടെ കുടുംബവുമൊത്ത് കൂടുതൽ ചിത്രങ്ങൾ