
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ കുറ്റപത്രം വൈകും. ദ്വാരപാലകശിൽപ്പ കേസിൽ തുടരന്വേഷണവുമായി എസ്ഐടി. 2025ൽ പാളികൾ കടത്തിയതിലും തുടരന്വേഷണം നടത്തും. മുൻ പ്രസിഡൻ്റ് പി എസ് പ്രശാന്ത് അംഗങ്ങളായ അജികുമാർ, സന്തോഷ് എന്നിവരെ ഉടൻ ചോദ്യം ചെയ്യും. 2019 ൻ്റെ തുടർച്ചയാണ് 2025 ലേതെന്ന് എസ്ഐടി പറയുന്നു. ശബരിമലയിൽ നിന്ന് വീണ്ടും സാമ്പിളുകള്‍ ശേഖരിക്കും. ഹൈക്കോടതി നിർദ്ദേശപ്രകാരം പാളികളിൽ നിന്നും വീണ്ടും സാമ്പിൾ ശേഖരിക്കും. ഈ മാസപൂജയ്‌ക്ക് നട തുറക്കുമ്പോൾ സാമ്പിൾ ശേഖരിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam