
കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഇഡി റെയ്‌ഡില്‍ നിര്‍ണായക കണ്ടെത്തലുകള്‍. 1.3 കോടി വില വരുന്ന ആസ്തികൾ മരവിപ്പിച്ചെന്ന് ഇഡി. കേസിലെ പ്രധാന പ്രതികളുടെ സ്വത്തുക്കളാണ് മരവിപ്പിച്ചത്. ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി. സ്മാർട്ട് ക്രിയേഷനിൽ നിന്ന് 100 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തെന്നും ഇഡി അറിയിച്ചു. സ്വർണ്ണ കട്ടികളാണ് കണ്ടെത്തിയത്. സ്വർണ്ണം ചെമ്പാക്കിയ രേഖയും റെയ്‌ഡില്‍ കണ്ടെത്തിയെന്ന് ഇഡി അറിയിക്കുന്നു. ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്നാണ് രേഖകൾ പിടിച്ചെടുത്തത്. 2019 നും 2024 നും ഇടയിൽ പുറപ്പെടുവിച്ച ഉത്തരവും ഇഡി കസ്റ്റഡിയിലെടുത്തു. ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരുടെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇഡി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഓപ്പറേഷൻ ഗോൾഡൻ ഷാഡോ എന്ന പേരിലായിരുന്നു ഇന്നലെ ഇഡി വ്യാപക റെയ്ഡ് നടത്തിയത്.
ശബരിമലയില്‍ നടന്നത് കൂട്ടക്കൊള്ളയെന്ന് ഹൈക്കോടതിയുടെ പരാമര്‍ശം. നഷ്ടമായ ബാക്കി സ്വര്‍ണം എവിടെയെന്ന് കണ്ടെത്തണമെന്ന് കോടതി നിര്‍ദേശിച്ചു. അറസ്റ്റിന് പിന്നാലെ ആശുപത്രിയില്‍ തുടരുന്ന പ്രതി ശങ്കര്‍ ദാസിന്‍റെ രോഗമെന്നും എന്ത് ചികിത്സ നല്‍കണമെന്നും മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. എ പത്മകുമാറിന്‍റെ കുമാറിന്‍റെയും , മുരാരി ബാബുവിന്‍റെയും, ഗോവര്‍ധന്‍റെയും ജാമ്യാപേക്ഷ തള്ളിയുള്ള ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദിന്‍റെ ഗൗരവമേറിയ പരാമര്‍ശങ്ങള്‍. 'പഞ്ചാഗ്നി മധ്യേ തപസ്സു ചെയ്താലുമീ പാപ കർമ്മത്തിൻ പ്രതിക്രിയയാകുമോ? എന്ന് തുടങ്ങുന്ന വരികള്‍ ഉദ്ദരിച്ചാണ് ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതികളുടെ ജാമ്യം നിഷേധിച്ചുള്ള ഹൈക്കോടതി ഉത്തരവ്. സമാനതകളില്ലാത്ത കേസില്‍ നിലവില്‍ അറസ്റ്റ് ചെയ്ത പ്രതികള്‍ക്കപ്പുറം കൂടുതല്‍ പേരുണ്ടോ എന്ന് അന്വേഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam