
തിരുവനന്തപുരം: പ്രസിഡന്റ് വിചാരിച്ചാൽ സ്വർണം കവരാനാകില്ലെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ. ശബരിമല സ്വർണമോഷണം വിവാദത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാം തെളിയട്ടെ എന്ന് പറഞ്ഞ പത്മകുമാർ സത്യസന്ധമായ അന്വേഷണം നടക്കട്ടെയെന്നും കൂട്ടിച്ചേർത്തു. ഒന്നര കിലോ സ്വർണം അമ്പതു പവനായി കുറഞ്ഞുവെങ്കിൽ അതിനു മറുപടി പറയേണ്ടത് തിരുവാഭരണ കമ്മീഷണറാണ്. ശബരിമലയിൽ ഇനിയും പലതും കലങ്ങി തെളിയാൻ ഉണ്ട്. അന്വേഷണം നടക്കട്ടെ എന്ന് ആവർത്തിച്ച പത്മകുമാർ വിജയ് മല്യ ചുമതലപ്പെടുത്തിയ തൊഴിലാളികളിലും സംശയം പ്രകടിപ്പിച്ചാണ് പ്രതികരിച്ചത്.
സ്വര്‍ണപ്പാളി വിവാദത്തിൽ കുറ്റക്കാരെ എത്രയും വേഗം കണ്ടുപിടിക്കണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സ്വര്‍ണം തിരിച്ചുപിടിക്കണമെന്നും ശക്തമായ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam