കർമ്മസമിതി കോർ കമ്മിറ്റി യോഗം: ശബരിമല തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്ന് വിലയിരുത്തല്‍

By Web TeamFirst Published May 28, 2019, 10:42 AM IST
Highlights

കർമ്മസമിതി ഭാരവാഹികളും കോർ കമ്മിറ്റി അംഗങ്ങളുമായ എസ്ജെആർ കുമാർ, കെപി ശശികല തുടങ്ങിവർ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു

കൊച്ചി: ശബരിമല കർമ്മസമിതിയുടെ കോർ കമ്മിറ്റി യോഗം കൊച്ചിയിൽ തുടങ്ങി. ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ നൽകിയിട്ടുള്ള പുന:പരിശോധനയും റിട്ട് ഹർജികളിലെ തുടർ നടപടികളും യോഗം ചര്‍ച്ച ചെയ്യും.  

സമര രംഗത്തുണ്ടായിരുന്ന കേരളത്തിലെ വിശ്വാസികൾക്കും വിവിധ ഹൈന്ദവ സംഘടനാ നേതാക്കൾക്കുമെതിരെ എടുത്തിരിക്കുന്ന നിരവധി കേസുകളിൽ ഇനിയുള്ള നിയമ നടപടികളും കമ്മിറ്റി ചർച്ച ചെയ്യും. ലോക് സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ശബരിമല വിഷയത്തിലെ ജനകീയ രോഷം ശക്തമായി പ്രതിഫലിച്ചുവെന്ന വിലയിരുത്തലാണ് കർമ്മ സമിതിക്കുള്ളത്. 

കർമ്മസമിതി ഭാരവാഹികളും കോർ കമ്മിറ്റി അംഗങ്ങളുമായ എസ്ജെആർ കുമാർ, കെപി ശശികല തുടങ്ങിവർ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാർ നിയമ നിർമാണം നടത്തുമെന്ന് വിശ്വസിക്കുന്നതായും  പരിപൂർണമായ പ്രശ്ന പരിഹാരം പ്രതീക്ഷിക്കുന്നതായും ശബരിമല കർമ്മ സമിതി അറിയിച്ചു.

എത്രയും വേഗം നിയമ നിർമാണത്തിനുള്ള നീക്കങ്ങൾ കർമ്മ സമിതി നടത്തുമെന്നും ശബരിമല വിഷയത്തിൽ അയ്യപ്പ ശക്തി തെളിയിക്കപ്പെട്ടുവെന്നും എസ്ജെആർ കുമാർ പറഞ്ഞു. ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാർ നിയമ നിർമാണം നടത്തുമെന്ന് വിശ്വസിക്കുന്നതായും ശബരിമല കർമ്മ സമിതി അറിയിച്ചു. 


 

click me!