ഷംസീറിനെതിരെ എൻഎസ്എസ് പ്രതിഷേധം; ശബരിമല സമര മാതൃകയില്‍ നാമജപഘോഷയാത്ര, ഇന്ന് വിശ്വാസ സംരക്ഷണ ദിനം ആചരിക്കും

Published : Aug 02, 2023, 06:15 AM ISTUpdated : Aug 02, 2023, 10:38 AM IST
ഷംസീറിനെതിരെ എൻഎസ്എസ് പ്രതിഷേധം; ശബരിമല സമര മാതൃകയില്‍ നാമജപഘോഷയാത്ര, ഇന്ന് വിശ്വാസ സംരക്ഷണ ദിനം ആചരിക്കും

Synopsis

മറ്റിടങ്ങളിലും വിശ്വാസ സംരക്ഷണ ദിനം ആചരിക്കാൻ  ജനറൽ സെക്രട്ടറി താലൂക്ക് യൂണിയനുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വീടിനടുത്തുള്ള ഗണപതി ക്ഷേത്രത്തിലെത്തി വഴിപാട് നടത്താനാണ് നിർദ്ദേശം.

തിരുവനന്തപുരം : ഗണപതി പരാമർശത്തിൽ സ്പീക്കർ എ.എൻ. ഷംസീറിനെതിരെ ശബരിമല മാതൃകയില്‍ ഇന്ന് പ്രതിഷേധിക്കാൻ എൻഎസ്എസ്. വിശ്വാസ സംരക്ഷണദിനത്തില്‍ നാമജപഘോഷയാത്ര നടത്തും. തിരുവനന്തപുരത്തു പാളയം ഗണപതി ക്ഷേത്രം മുതല്‍ പഴവങ്ങാടി ക്ഷേത്രംവരെയാണ് ഘോഷയാത്ര. മറ്റിടങ്ങളിലും വിശ്വാസ സംരക്ഷണ ദിനം ആചരിക്കാൻ  ജനറൽ സെക്രട്ടറി താലൂക്ക് യൂണിയനുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വീടിനടുത്തുള്ള ഗണപതി ക്ഷേത്രത്തിലെത്തി വഴിപാട് നടത്താനാണ് നിർദ്ദേശം. സ്പീക്കർ, പരാമർശം പിൻവലിച്ച് ഉടൻ മാപ്പ് പറയണമെന്ന് വീണ്ടും എൻഎസ്എസ് ആവശ്യപ്പെട്ടു. സ്പീക്കറുടെ പരാമർശത്തെ നിസ്സാരവൽക്കരിച്ച്, പിന്തുണക്കുന്ന സിപിഎം നേതൃത്വത്തെയും ജി സുകുമാരൻനായർ വിമർശിക്കുന്നു.

എൻവി വൈശാഖനെ പാർട്ടിയിൽ തരംതാഴ്ത്താൻ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് ശുപാർശ

സ്പീക്കർക്കെതിരെ കടുത്ത വിമർശനമാണ് എൻഎസ്എസ് കഴിഞ്ഞ ദിവസം നടത്തിയത്. ഹൈന്ദവരുടെ ആരാധനാമൂർത്തിക്കെതിരായ എ.എൻ ഷംസീറിൻറെ വിമർശനം സ്പീക്കർ പദവിക്ക് യോജിച്ചതല്ല. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയ സ്പീക്കർ സ്ഥാനത്തു തുടരരുതെന്നാണ്  എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ആവശ്യപ്പെടുന്നത്. വിവാദ പരാമർശം പിൻവലിച്ച് സ്പീക്കർ മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം സ്പീക്കർക്കെതിരെ നടപടിയെടുക്കാൻ സർക്കാറിന് ബാധ്യകയുണ്ടെന്നും സ്പീക്കർ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഷംസീറിൻറെ പരാമർശത്തെ ചൊല്ലി ബിജെപിയും സിപിഎമ്മും തമ്മിൽ പോർവിളി നടക്കുന്നതിനിടെയാണ് എൻഎസ് എസിൻറെ വിമർശനം.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; 17വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം
ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ്: കഠിന പരിശ്രമം തന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ, സർക്കാർ വിജ്ഞാപനം ഉടൻ